സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങ്
കുന്ദമംഗലം; കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്തയെത്തുടര്‍ന്ന് ആരോരുമില്ലാതെ പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങ്. ഏറെ കഷ്ടതയനുഭവിച്ച് ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ കഥ കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പിഎസ്എന്‍ കോളേജ് സരസ്വതിയമ്മയെ ഏറ്റെടുത്ത ശേഷം കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷിന്റെയും ഭാര്യ പ്രിയ സുചേഷിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ തകര്‍ന്നുവീഴാറായ വീടിന്റെ പ്രവൃത്തി ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു. ചെറുപ്പം മുതല്‍ അനാഥയായി കഴിഞ്ഞ സരസ്വതിയമ്മ വിവാഹ ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്ക് […]

