GLOBAL News

സൗദി ക്ലബ്ബിന്റെ കരാർ സ്വീകരിച്ച് പി എസ് ജി; നെയ്മറും അൽ ഹിലാലിലേക്കെന്ന് റിപ്പോർട്ട്

  • 14th August 2023
  • 0 Comments

പി എസ് ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി പ്രോലീഗ് ക്ലബ്ബായ അൽ ഹിലാലിലേക്ക് കൂടുമാറുന്നതായി റിപ്പോർട്ട്. സൗദി ക്ലബ് അധികൃതരുടെ കരാര്‍ പി.എസ്.ജി. സ്വീകരിച്ചതായി ബ്രസീലിലെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷത്തെ കരാറിലാണ് നെയ്മർ ഒപ്പിടുക. ഏകദേശം നൂറ് ദശലക്ഷം ഡോളറിന്റെ കരാറാണെന്നാണ് സൂചന. ട്രാന്‍സ്ഫര്‍ വിദഗ്ധന്‍ ഫാബ്രിസിയോ റൊമാനോയ നെയ്മറിനു മുന്നില്‍ അല്‍ ഹിലാല്‍ വമ്പന്‍ ഓഫര്‍ വെച്ചതായും നെയ്മർ അത് സ്വീകരിച്ചതായും പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി നെയ്മറിന്റെ പിതാവ് […]

error: Protected Content !!