Kerala News

പി.എസ്.സി റാങ്ക് ലിസ്റ്റ്; പട്ടികകളുടെ കാലാവധി നാളെ അവസാനിക്കും, പ്രതിഷേധം ശക്തമാക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍

  • 3rd August 2021
  • 0 Comments

നാളെ പി.എസ്.സി റാങ്ക് ലിസ്റ്റ് പട്ടികകളുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ വ്യാപിപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ നീക്കം. ലാസ്റ്റ് ഗ്രേഡ്, എല്‍ഡിസി, സ്റ്റാഫ് നഴ്സ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളിലുള്‍പ്പെട്ടവരാണ് പ്രതിഷേധിക്കുന്നത്. റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇന്നലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരുന്നു. ഇത്തരത്തില്‍ വലിയ പ്രതിഷേധങ്ങളിലേക്ക് […]

Kerala News

സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന്

  • 28th February 2021
  • 0 Comments

മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന്. വിഷയത്തില്‍ മന്ത്രിതല ചര്‍ച്ചക്കായി എ.കെ ബാലനെയാണ് നിയോഗിച്ചിരിക്കുന്നത്. രാവിലെ 11നാണ് ചര്‍ച്ച. അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ചര്‍ച്ചയില്‍ എന്ത് ഫലമുണ്ടാകുമെന്ന ആശങ്കകളിലാണ് ഉദ്യോഗാര്‍ഥികള്‍. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായാണ് ഉദ്യോഗാര്‍ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ചര്‍ച്ചയുടെ ഗതിയനുസരിച്ച് സമരത്തിന്റെ തുടര്‍നടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥതലത്തിലടക്കം നേരത്തെ നടന്ന ചര്‍ച്ചകളില്‍ ഉദ്യോഗാര്‍ഥികള്‍ തൃപ്തരല്ല. വാച്ച്മാന്മാരുടെ ജോലി സമയം ക്രമീകരിച്ച് കൂടുതല്‍ അവസരം […]

Kerala News

സമരക്കാരുമായി ചർച്ചക്ക് തയ്യാർ; ചർച്ച നടത്താൻ എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി

  • 26th February 2021
  • 0 Comments

സെക്രട്ടേറിയറ്റിന് മുൻപിൽ ലാസ്റ്റ് ​ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോ​ഗാർഥികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ചർച്ച നടത്താൻ നിയമമന്ത്രി എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഡിവൈഎഫ്ഐ നേതാക്കളും ഉദ്യോഗാർഥികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. മന്ത്രിതല ചർച്ച ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഉദ്യോഗാർഥികൾ വ്യക്തമാക്കി. അനുകൂല ഉത്തരവുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ. ഇന്നു പെരുമാറ്റച്ചട്ടം വന്നാൽ സർക്കാർ തീരുമാനം നീണ്ടുപോകുമെന്ന ആശങ്ക ഉദ്യോഗാർഥികൾക്കുണ്ട്. തിരഞ്ഞെടുപ്പിനു മുന്‍പ് പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് എൽഡിഎഫും താൽപര്യപ്പെടുന്നു. […]

Kerala News

റാങ്ക് ഹോള്‍ഡേഴ്‌സിന്റെ മനോവിഷമം കുറ്റബോധം കൊണ്ട്;ആരോപണം തള്ളി കടകംപള്ളി സുരേന്ദ്രന്‍

  • 22nd February 2021
  • 0 Comments

പിഎസ് സി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന വാദം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താൻ ആരോടും മോശമായി സംസാരിച്ചിട്ടില്ലെന്നും എന്നാൽ 500-ന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിത ഉദ്യോഗാര്‍ത്ഥിയോട് 10 വർഷം കഴിഞ്ഞാൽ ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ചതായും മന്ത്രി സമ്മതിച്ചു. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ മനോവിഷമം കുറ്റബോധം കൊണ്ടാണ്. ഉദ്യോഗാര്‍ത്ഥികള്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളായി മാറിയെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ താന്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ഉദ്യോഗാര്‍ത്ഥികള്‍ തന്നെ വന്നു കണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യാത്ത […]

Kerala News

ഉദ്യോഗാര്‍ഥികളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച ഇന്നു വൈകിട്ട്

  • 20th February 2021
  • 0 Comments

സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാര്‍ഥികളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച ഇന്നു വൈകിട്ട് നാലരയ്ക്ക് നടക്കും. ചര്‍ച്ചയില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല. ഹോം സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസും എ.ഡി.ജി.പി. മനോജ് എബ്രഹാമും ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കും. സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള സമരക്കാര്‍ക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി സര്‍ക്കാര്‍ പ്രതിനിധി എത്തി. സിപിഒ ഉദ്യോഗാര്‍ത്ഥികളോടും ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കത്തു നല്‍കിയതായി സമരക്കാര്‍ […]

Kerala News

ഗവർണറുമായി ഉദ്യോഗാർഥികൾ കൂടിക്കാഴ്ച നടത്തി;ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി

  • 19th February 2021
  • 0 Comments

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. രാജ്‌ഭവനിലെത്തിയാണ് ഉദ്യോഗാർഥികളുടെ പ്രതിനിധി സംഘം ഗവർണർ മുഹമ്മദ് ആരിഫ് ഖാനെ കണ്ടത്. തന്നാലാവുന്നത് ചെയ്യാമെന്ന് ഗവർണർ വാക്ക് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്യോഗാർഥികൾ പ്രതികരിച്ചു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി പറഞ്ഞ ഉദ്യോഗർഥികൾ തങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നും കൂട്ടിച്ചേർത്തു. ഗവർണറുമായുള്ള ചർച്ചയിൽ സന്തോഷമാണെന്നും അവർ പ്രതികരിച്ചു. ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ് കൂടിക്കാഴ്ചയ്ക്ക് […]

Kerala News

മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് പോലും തയാറാകാത്തത് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ അപമാനിക്കുന്നതിന് തുല്യം ;ഉമ്മന്‍ ചാണ്ടി

  • 18th February 2021
  • 0 Comments

മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് പോലും തയാറാകാത്തത് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊഴിലില്ലാത്ത ചെറുപ്പക്കാരോട് എന്തും ചെയ്യാമെന്നാണോ? ഇത് എന്ത് ക്രൂരതയാണെന്നും അദ്ദേഹം ചോദിച്ചു.പകരം ലിസ്റ്റില്ലാതെ എന്തിന് നിലവിലുണ്ടായിരുന്ന ലിസ്റ്റ് റദ്ദാക്കിയെന്ന് മുഖ്യമന്ത്രി മറുപടി പറയണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പകരം ലിസറ്റില്ലാതെ ഒരു പിഎസ്‌സി ലിസ്റ്റ് പോലും റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പിണറായി വിജയന്‍ താനാണ് ഉദ്യോഗാര്‍ഥികളുടെ കാല് പിടിക്കേണ്ടതെന്ന് പറയുകയുണ്ടായി, എന്നാല്‍ അതിനെ കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍ ഉദ്യോഗാര്‍ഥികളെ […]

സമരം ശക്തമാകുന്നു; സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

  • 15th February 2021
  • 0 Comments

മുട്ടിലിഴയലും ശയനപ്രദക്ഷിണവുമടക്കം സെക്രട്ടേറിയറ്റിന് മുന്നിലെ എൽജിഎസ് ഉദ്യോഗാർത്ഥികൾ അടക്കമുള്ള പിഎസ്‍സി റാങ്ക് ഹോൾഡേഴ്സിന്‍റെ സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. രാഷ്ട്രീയമല്ല, അർഹമായ തൊഴിലിന് വേണ്ടിയുള്ള സമരമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.നിയമനം ആവശ്യപ്പെട്ടുള്ള പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം കൂടുതല്‍ ശക്തമാകുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞുകൊണ്ടുള്ള സമരമുറയാണ് പ്രതിഷേധക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സമരത്തിനിടെ കുഴഞ്ഞുവീണ ഒരാളെ ആശുപത്രിയിലെത്തിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഉദ്യോഗാര്‍ത്ഥികളുടെ സമരം നടന്നുവരികയാണ്.റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ലാസ്റ്റ് ഗ്രേഡ്- സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവര്‍ ആരംഭിച്ച അനിശ്ചിതകാല […]

Kerala News

സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലം; തോമസ് ഐസക്

  • 13th February 2021
  • 0 Comments

ഉദ്യോഗാർത്ഥികളുടെ സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്ന് മന്ത്രി ടി. എം. തോമസ് ഐസക്. തെരഞ്ഞെടുപ്പ് സമയത്ത് സമരം പൊട്ടിപ്പുറപ്പെടാൻ കാരണം മറ്റൊന്നല്ല. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ്. വിഷയത്തെ സർക്കാർ തുറന്ന മനസോടെയാണ് സമീപിക്കുന്നത്. താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സർക്കാരിന് അധിക ബാധ്യതയാകില്ലെന്നും മന്ത്രി പറഞ്ഞു.ഉദ്യോഗാർഥികളും സർക്കാരും ഇന്നലെ നടത്തിയ ചർച്ച പരാജയമായിരുന്നു. സമരവുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. അതേസമയം ബാഹ്യഇടപെടലാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് മധ്യസ്ഥത വഹിച്ച ഡിവൈഎഫ്ഐ നേതൃത്വവും ആരോപിച്ചിരുന്നു.

error: Protected Content !!