Kerala

പിഎസ്സി പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് ശ്രമം; പരീക്ഷ എഴുതാനെത്തിയ ആള്‍ ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  • 8th February 2024
  • 0 Comments

തിരുവനന്തപുരം: പിഎസ്സി പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് ശ്രമം നടത്തിയ സംഭവത്തില്‍ പരീക്ഷ എഴുതാനെത്തിയ ആള്‍ ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് ആള്‍മാറാട്ട ശ്രമം നടന്നത്. യൂണിവേഴ്സിറ്റി എല്‍ജിഎസ് പരീക്ഷക്കിടെയാണ് സംഭവം. നേമം മേലാംകോട് സ്വദേശി അമല്‍ജിത്ത് എന്ന പേരിലാണ് പരീക്ഷ എഴുതാന്‍ എത്തിയത്. അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ട ഇയാള്‍ ഡ്രൈവിങ് ലൈസന്‍സാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കിയത്. പരീക്ഷാഹാളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് […]

News

പിഎസ്‌സി പരീക്ഷ തട്ടിപ്പ്; കൂടുതല്‍ പേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍

  • 4th September 2019
  • 0 Comments

പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ പേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍. വിവാദമായ പോലീസ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് നിരീക്ഷണത്തിലുള്ളത്. കേസിലെ പ്രതിയായ പൊലീസുകാരന്‍ ഗോകുലുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. പിഎസ്സി പരീക്ഷാ തട്ടിപ്പ് ആസൂത്രണം ചെയ്തത് ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കോച്ചിംഗ് സെന്ററിന്റെ സഹായത്തോടെയാണെന്ന് ഗോകുല്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ഇത്തരത്തില്‍ സമാനമായ തട്ടിപ്പ് മറ്റെവിടെയെങ്കിലും നടന്നോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സംശയമുള്ളവരെ നിരീക്ഷിക്കാനും കോള്‍ രേഖകള്‍ വിശദമായി പരിശോധിച്ച് അന്വേഷണം നടത്താനുമാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.

error: Protected Content !!