Kerala News

‘കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിലയിരുത്തുന്നില്ല’; ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ശ്രീധരന്‍ പിള്ള

  • 18th December 2020
  • 0 Comments

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിലയിരുത്തുന്നില്ലെന്ന് മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരന്‍ പിള്ള. വേണമെങ്കില്‍ മിസോറാം തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കാമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ശ്രീധരന്‍ പിള്ളയുടെ മറുപടി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ചിരിച്ചുകൊണ്ട് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. അത്തരം വിഷയങ്ങള്‍ പഴയ ശ്രീധരന്‍ പിള്ള പറയും ഇപ്പോഴുള്ള ശ്രീധരന്‍ പിള്ളക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലെ ന്യൂനപക്ഷം നേരിടുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയോട് സംസാരിച്ചുവെന്നും ശ്രീധരന്‍ പിള്ളി വ്യക്തമാക്കി. […]

Kerala

കളി ഞങ്ങള്‍ തുടങ്ങുകയാണ്, തടുക്കാന്‍ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്ത് കാണാന്‍ സാധ്യതയില്ല; ശോഭ സുരേന്ദ്രന്‍

പാലക്കാട്: ബിജെപി അദ്ധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി പ്രഖ്യാപിച്ചതോടെ ബിജെപി അധ്യക്ഷ സ്ഥാനത്തിനെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ തുടങ്ങി. അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ കെല്‍പ്പുള്ള ഒരുപാട് പേര്‍ പാര്‍ട്ടിയിലുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും താത്പര്യമുള്ള ഒരു വ്യക്തി പാര്‍ട്ടി പ്രസിഡന്റിന്റെ പദവിയില്‍ എത്തും. ക്യാപ്റ്റന്‍ ആരാണോ ആ ക്യാപ്റ്റനോടൊപ്പം നിന്ന് കൊണ്ട് ഒന്നാന്തരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കളിക്കാര്‍ ഞങ്ങളുടെ പാര്‍ട്ടിക്കകത്തുണ്ട്. ഉചിതമായ സമയത്ത് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരും. അധികാരത്തിന്റെ തണലിലിരുന്ന്കൊണ്ടാണ് ഇരുമുന്നണികളും ഞങ്ങളെ […]

Local

ഉപതെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയമാവില്ല; ശ്രീധരന്‍പിള്ള

വയനാട്: കേരളത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യപ്രചാരണ വിഷയമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമല മാത്രമല്ല എല്ലാ വിഷയങ്ങളും ആയുധമാക്കി ബിജെപി പോരാടും. ശബരിമലയും മോദിയുടെ ഭരണനേട്ടങ്ങളും ഉപതെരഞ്ഞെടുപ്പില്‍ വിഷയമാകും. ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയില്‍ ബിജെപിയുടെ പ്രതിനിധി എത്തും. ബിജെപിയെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനാണ് ഇടതു വലതു മുന്നണികള്‍ ശ്രമിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു.

error: Protected Content !!