Kerala News

കായിക മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല;തലമുണ്ഡനം ചെയ്ത് സെക്രട്ടറിയേറ്റിനുമുമ്പില്‍ കായിക താരങ്ങളുടെ പ്രതിഷേധം

  • 8th December 2021
  • 0 Comments

അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് തലമുണ്ഡനം ചെയ്ത് സെക്രട്ടറിയേറ്റിനുമുമ്പില്‍ കായിക താരങ്ങളുടെ പ്രതിഷേധം. വിഷയവുമായി ബന്ധപ്പെട്ട് കായികമന്ത്രി വി അബ്ദുറഹിമാന്‍ ചര്‍ച്ച നടത്താമെന്ന് പറഞ്ഞെങ്കിലും ചര്‍ച്ച നടത്തിയില്ലെന്നും കായിക താരങ്ങൾ പറഞ്ഞു. കഴിഞ്ഞ എട്ട് ദിവസമായി കേരളത്തിനായി ദേശീയ മത്സരത്തിലടക്കം പങ്കെടുത്ത എഴുപത്തിയൊന്നോളം കായിക താരങ്ങളാണ് സെക്രട്ടറിയയേറ്റിനു മുമ്പില്‍ പ്രതിഷേധിക്കുന്നത്. ബുധാനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകാതെ വന്നപ്പോഴാണ് കായിക താരങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം കായിക താരങ്ങള്‍ കായിക താരങ്ങള്‍ ചര്‍ച്ചയ്ക്ക് പോയെങ്കിലും […]

National News

പ്രതിഷേധിച്ച എംപിമാര്‍ക്കെതിരെ നടപടിക്ക് നീക്കം; 20 പേര്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നേക്കും

  • 29th November 2021
  • 0 Comments

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ കാര്‍ഷിക നിയമങ്ങള്‍, പെഗസസ് എന്നീ വിഷയങ്ങളുന്നയിച്ച് രാജ്യസഭയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിക്കുള്ള നീക്കം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. 20 എംപിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാനാണ് ആലോചന. ഉപരാഷ്ട്രപതിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ രാജ്യസഭയില്‍ മേശയ്ക്കു മുകളില്‍ കയറിയും കടലാസുകള്‍ കീറിയെറിഞ്ഞും റൂള്‍ ബുക്ക് ചെയറിന് നേരെ എറിഞ്ഞും പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തിയിരുന്നു. സംഭവം അന്വേഷിക്കാന്‍ വിവിധ കക്ഷികളിലെ എംപിമാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് […]

National News

അമിത് ഷായുടെ വീടിന് മുന്നില്‍ ധര്‍ണ നടത്തി തൃണമൂല്‍ കോണ്‍ഗ്രസ്

  • 22nd November 2021
  • 0 Comments

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീടിന് മുന്നില്‍ ധര്‍ണ നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ബി.ജെ.പി ഭരിക്കുന്ന ത്രിപുരയില്‍ പൊലീസ് അതിക്രമം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ധര്‍ണ. ഡെറിക് ഒബ്രിയാന്‍, സുഖേന്തു ശേഖര്‍ റോയ്, കല്യാണ്‍ ബാനര്‍ജി, സൗഗത റോയ്, ഡോല സെന്‍ തുടങ്ങിയവര്‍ പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്. അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ബംഗാളി സിനിമ താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സായോണി ഘോഷിനെ കഴിഞ്ഞ ദിവസം ത്രിപുരയില്‍ അറസ്റ്റ് ചെയ്തിരുന്നു. സയോണിയെ […]

Kerala News

കാട്ടുപന്നിയുടെ ശല്യം തടയാന്‍ നടപടി വേണം; നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം

  • 12th November 2021
  • 0 Comments

കാട്ടുപന്നിയുടെ ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. ഡി.എഫ്.ഒ ഓഫീസിന് പുറത്ത് റോഡില്‍ മൃതദേഹം കിടത്തി ബന്ധുക്കളും നാട്ടുകാരും കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കഴിഞ്ഞ ദിവസം ടാപ്പിങ്ങിനിടെയാണ് അയിലൂര്‍ ഒലിപ്പാറ കണിക്കുന്നേല്‍ മാണി കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. പലതവണ പരാതി പറഞ്ഞിട്ടും പ്രതിരോധ നടപടികള്‍ ഉണ്ടായില്ല എന്ന് ആരോപിച്ചാണ് സമരം. രമ്യ ഹരിദാസ് എം.പിയാണ് സമരം ഉദ്ഘാടനം ചെയ്തത്. ഇനി ഒരു […]

National News

പെഗാസസ്; വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി പ്രതിപക്ഷ നേതാക്കൾ

  • 12th August 2021
  • 0 Comments

പെഗാസസ് ഫോൺ ചോർത്തലിൽ പ്രതിഷേധിച്ച് വിജയ് ചൗക്കിലേക്ക് പ്രതിപക്ഷനേതാക്കൾ മാർച്ച് നടത്തി . ഫോൺ ചോർത്തൽ പാർലമെന്‍റില്‍ ചർച്ച ചെയ്യാതെ സഭാനടപടികൾ വെട്ടിച്ചുരുക്കിയതിലും പ്രതിപക്ഷത്തിന് അമർഷമുണ്ട്. പ്രതിപക്ഷത്തെ പാർലമെന്‍റില്‍ സംസാരിക്കാൻ അനുവദിച്ചില്ലെന്നും രാജ്യം അപമാനിക്കപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ , പെഗാസസ് വിഷയങ്ങള്‍ തുടങ്ങിയവ ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും വഹിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്. ശിവസേന എം.പി സഞ്ജയ് റാവത്തും മാര്‍ച്ചില്‍ പങ്കെടുത്തു.

Kerala News

പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ പ്രതിഷേധം; സെക്രട്ടറിയേറ്റിന് മുന്നില്‍ മുടി മുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍

  • 2nd August 2021
  • 0 Comments

പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ മുടി മുറിച്ചുകൊണ്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിലെ പി.എസ്.സി സമരപന്തലിലാണ് പ്രതിഷേധം. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, അധ്യാപകര്‍, വനിതാ കോണ്‍സ്റ്റബിള്‍ തുടങ്ങി വിവിധ റാങ്ക് ഹോള്‍ഡേഴ്‌സാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. ഇവരുടെയൊക്കെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുകയാണ്. ഈ റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇന്ന് […]

International News

സർക്കാർ വിരുദ്ധ പ്രക്ഷോഭം; ക്യൂബയിൽ സമൂഹ മാധ്യമങ്ങൾക്ക് വിലക്ക്

  • 13th July 2021
  • 0 Comments

കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയിലും സാമ്പത്തിക നിയന്ത്രണങ്ങൾക്കുമെതിരെ ക്യൂബയിൽ വമ്പിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭം. പതിറ്റാണ്ടുകൾക്ക് ശേഷമുള്ള വലിയ ജനരോഷമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ പ്രശ്നം രൂക്ഷമാക്കുന്നതായി ആരോപിച്ച് ക്യൂബൻ പ്രസിഡന്റ് മി​ഗേൽ ഡിയാസ് കനേൽ സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെയും മാർച്ച് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. രാജ്യത്ത് ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, വാട്സാപ്പ് സൈറ്റുകൾക്ക് ഭാ​ഗിക നയിന്ത്രണമേർപ്പെടുത്തിയതായി സ്വകാര്യ ഓൺലൈൻ നിരീക്ഷണ സൈറ്റായ ‘നെറ്റ്ബ്ലോക്കി’നെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Kerala News

ഇന്ധനവില വർധനയ്‍ക്കെതിരെ കാളവണ്ടി സമരം ചെയ്ത് കോൺഗ്രസ്

  • 12th July 2021
  • 0 Comments

ഇന്ധനവില വർധനയ്‍ക്കെതിരെ കാളവണ്ടി സമരം ചെയ്ത് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാളവണ്ടി സമരം ഉദ്ഘാടനം ചെയ്തു. ഇന്ധനവില വർധനവിനെതിരെ കഴിഞ്ഞദിവസം കോൺ​ഗ്രസ് കുടുംബസത്യാ​ഗ്രഹം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ കാളവണ്ടി സമരവും. എല്ലാ ഡി.സി.സികളിലും ഇത്തരത്തിലുള്ള പ്രതിഷേധം നടത്തണമെന്ന് എ.ഐ.എ.സി.സി നിർദേശമുണ്ടായിരുന്നു കോൺ​ഗ്രസിന്റെ മുൻ മന്ത്രിമാരും എം.എൽ.എമാരുൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

National News

സിനിമാറ്റോഗ്രാഫ് ആക്ടിനെതിരെ സൂര്യയും കാര്‍ത്തിക് സുബ്ബരാജും; എതിര്‍പ്പ് അറിയിക്കാനുള്ള ആവസാന ദിനം ഇന്നാണെന്ന് ട്വീറ്റ്

കേന്ദ്ര സര്‍ക്കാരിന്റെ സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021 നടപ്പാക്കുന്നതില്‍ എതിര്‍പ്പ് അറിയിക്കാനുള്ള അവസാന ദിവസം ഇന്നാണെന്ന് അറിയിച്ച് നടന്‍ സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും. ട്വിറ്ററിലാണ് ഇരുവരും നിയമത്തിനെതിരായി ശബ്ദമുയര്‍ത്താന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സിനിമാറ്റോഗ്രഫ് നിയമഭേദഗതി നിലവില്‍ വന്നാല്‍ അത് കലയിലൂടെ സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശത്തേയാണ് ഇല്ലാതാക്കുക. അതിനാല്‍ എത്രയും പെട്ടന്ന് തന്നെ നിയമത്തോടുള്ള വിയോജിപ്പ് അറിയിക്കാനാണ് ഇരുവരും ട്വീറ്റ് ചെയ്തത്. The proposed amendment to the Cinematograph Act, if implemented will be a […]

ജനങ്ങൾ മരിച്ചു വീഴുന്നു; ഇനിയെങ്കിലും ശബ്ദമുയർത്തൂ;പ്രതിഷേധമുയർത്തി മിസ് യൂണിവേഴ്സ് മത്സരാർത്ഥി

മ്യാൻമറിലെ പട്ടാള അട്ടിമറിയിൽ പ്രതിഷേധമുയർത്തി മിസ് യൂണിവേഴ്സ് മത്സരാർത്ഥി. തുസാർ വിന്റ് ല്വിൻ എന്ന മത്സരാർത്ഥിയാണ് പട്ടാള അട്ടിമറിയ്ക്കെതിരെ ആഗോള സമൂഹം ശബ്ദമുയർത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. നേരത്തെ മ്യാൻമറിൽ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചാണ് പട്ടാളം അട്ടിമറി നടത്തിയത്. ആങ് സാങ് സൂചിയും പ്രസിഡന്റ് വിൻ മിൻടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുൾപ്പെടെയുള്ളവരെ തടവിലാക്കുകയും ചെയ്തിരുന്നു. സെമിനോൾ ഹാർഡ് റോക്ക് ആന്റ് കസിനോയിൽ വെച്ച് നടന്ന ഫൈനൽ മത്സരങ്ങൾക്കിടെയാണ് പ്ലക്കാർഡുമായി തുസാർ രംഗത്തെത്തിയത്. മ്യാൻമറിനായി പ്രാർത്ഥിക്കൂവെന്നായിരുന്നു പ്ലക്കാർഡിൽ എഴുതിയിരുന്നത്.

error: Protected Content !!