Kerala News

പിന്നോട്ടില്ല; കെ റെയിൽ നടപ്പിലാക്കും; മുഖ്യമന്ത്രി

  • 19th March 2022
  • 0 Comments

സിൽവർ ലൈൻ പദ്ധതി ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പിന്നോട്ടില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും കടലാസിൽ ഒതുങ്ങില്ലെന്നും പിണറായി ആവർത്തിച്ചു. കെ റെയിൽ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിയ മുഖ്യമന്ത്രി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും കുറ്റപ്പെടുത്തി. നാടിന്റെ പുരോഗതിക്ക് തടസം നിൽക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും ബിജെപിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചു. കെഎസ് ടിഎ […]

International News

യുദ്ധം വേണ്ട; തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി റഷ്യൻ ന്യൂസ് എഡിറ്റര്‍

  • 15th March 2022
  • 0 Comments

യുക്രൈനിൽ റഷ്യ യുദ്ധം തുടരുന്നതിനിടെ റഷ്യയിൽ നിന്നും യുദ്ധത്തിനെതിരെ പ്രതിഷേധങ്ങളും ശബ്ദങ്ങളും ഉയരുന്നതായാണ് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാർത്ത റഷ്യന്‍ സ്റ്റേറ്റ് ടിവിയില്‍ യുദ്ധ വിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍ എത്തിയാണ്. റഷ്യയുടെ സ്റ്റേറ്റ് ടിവി ചാനല്‍ വണ്ണിലെ എഡിറ്ററായ മരീന ഓവ്സ്യാനിക്കോവാണ് തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി എത്തിയത്. .യുദ്ധം വേണ്ട എന്ന പോസ്റ്ററുമായാണ് അവർ ടിവി ഷോക്കിടെ പ്രത്യക്ഷപ്പെട്ടത്. അവതാരിക വാര്‍ത്ത അവതരിപ്പിച്ചുകൊണ്ടിരിക്കെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആക്രോശിച്ചുകൊണ്ടാണ് അവർ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ […]

Kerala News

കെ. റെയിൽ പ്രതിഷേധം; പോലീസു ഉദ്യോസ്ഥനെ അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നിൽ സുരേഷിനെതിരെ കേസ്

  • 5th March 2022
  • 0 Comments

കെ. റെയിൽ പ്രതിഷേധത്തിനിടെ പോലീസു ഉദ്യോസ്ഥനെ അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ഇന്നലെ ചെങ്ങന്നൂർ മുളക്കുഴയിൽ ആയിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി സിൽവർ ലൈൻ പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവിടെ സർവ്വേ നടക്കുകയാണ്. ഇതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. പോലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടപ്പോൾ നാടൻ ഭാഷയിൽ” സംസാരിക്കേണ്ടി വന്നുവെന്നാണ് സംഭവത്തെക്കുറിച്ചുള്ള എംപിയുടെ വിശദീകരണം. അതേസമയം തുടർച്ചയായ മൂന്നാം […]

Kerala News

സില്‍വര്‍ ലൈന്‍ കല്ലിടൽ; എറണാകുളത്തും ആലപ്പുഴയിലും പ്രതിഷേധം; എട്ട് പേർ അറസ്റ്റിൽ

  • 3rd March 2022
  • 0 Comments

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെതിരെ എറണാകുളത്തും ആലപ്പുഴയിലും പ്രതിഷേധം. ആലുവ ചൊവ്വരയില്‍ പാടശേഖരത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരസമിതി തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തി. . കല്ലിടലിനെതിരെ ആലപ്പുഴ ചെങ്ങന്നൂര്‍ മുളക്കുഴൽ മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ച എട്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രതിഷേധത്തിനിടെ പൊലീസ് എത്തിയതോടെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് എട്ടുപേരെ അറസ്റ്റ് ചെയ്ത് നീക്കിയത്. നേരത്തെയും ചെങ്ങന്നൂരില്‍ കെ റെയിലിനെതിരെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. പൊലീസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം […]

Kerala News

കെ റെയിൽ; നെടുവണ്ണൂരില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

  • 28th February 2022
  • 0 Comments

കെ റെയിലിനായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നെടുമ്പാശ്ശേരി നെടുവണ്ണൂരില്‍ നാട്ടുകാര്‍ തടഞ്ഞു. ഗേറ്റ് അടച്ചും പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായും ഉദ്യോഗസ്ഥര്‍ക്ക് എതിരെ പ്രതിഷേധം കടുപ്പിച്ചു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്ത പ്രതിഷേധങ്ങള്‍ക്ക് നടുവിലും പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്. നെടുമ്പാശ്ശേരി-ചെങ്ങമനാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് നെടുവണ്ണൂര്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടമ്മമാര്‍ പ്രദേശത്ത് കെ റെയിൽ അടയാളക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രതിരോധിച്ചിരുന്നു. വീട്ടുപറമ്പില്‍ കല്ല് നാട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ […]

News Sports

ദയവു ചെയ്ത് യുദ്ധം വേണ്ട; ക്യാമറയിൽ എഴുതി പ്രതിഷേധമറിയിച്ച് റഷ്യന്‍ ടെന്നീസ് താരം ആന്‍ഡ്രേ റുബൽ

  • 26th February 2022
  • 0 Comments

റഷ്യ യുക്രെയ്നില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ പ്രതിഷേധവുമായി റഷ്യന്‍ കായികതാരങ്ങള്‍. യുദ്ധം വേണ്ടെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത് ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവും ഏഴാം നമ്പര്‍ താരമായ ആന്‍ഡ്രേ റുബലേവുമാണ്. മത്സരവേദിക്ക് ചുറ്റുമായി ക്രമീകരിച്ചിരുന്ന ക്യാമറകളിലൊന്നില്‍ ‘ ദയവു ചെയ്ത് യുദ്ധം വേണ്ട’ എന്ന് എഴുതിക്കൊണ്ടാണ് കഴിഞ്ഞ ദിവസം നടന്ന ദുബായ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ വിജയിച്ചതിന് ശേഷം ആന്‍ഡ്രേ റുബലേവ് യുദ്ധത്തിനെതിരെ പ്രതികരിച്ചത്.

Kerala News

വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുത്തില്ല ; അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥി സമരം

  • 25th February 2022
  • 0 Comments

വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തൃശൂര്‍ അരണാട്ടുകരയിലെ സ്‌ക്കൂള്‍ ഓഫ് ഡ്രാമയിൽ അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥി സമരം. ഒരു അധ്യാപികയുള്‍പ്പെടെ അഞ്ച് പേരെ കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ കോളേജില്‍ പൂട്ടിയിട്ടു. ഒടുവില്‍ പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് ഫാക്കല്‍ട്ടിയായി കോളേജില്‍ എത്തിയ രാജാവാരിയര്‍ എന്ന അധ്യാപകൻതന്നോട് മോശമായി പെരുമാറി എന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. മൂന്ന് മാസം മുമ്പ് നടന്ന സംഭവത്തെകുറിച്ച് വിദ്യാര്‍ത്ഥിനി ഈയടുത്താണ് പുറത്തുപറഞ്ഞത്. കോളേജിലെ […]

Kerala News

കാസർഗോഡ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം; ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ടുപൂട്ടി

  • 20th February 2022
  • 0 Comments

കാസർഗോഡ് കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സിപിഐഎം–ബിജെപി കൂട്ടുകെട്ടിനെതിരെ ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഓഫീസ് പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുമ്പള പഞ്ചായത്തിലെ സിപിഐഎം കൂട്ടുകെട്ട് അവസാനിപ്പിച്ച് സംസ്ഥാന നേതൃത്വം മാപ്പ് പറയണമെന്നാണ് ആവശ്യം. കെ സുരേന്ദ്രന് എതിരെ ഉള്‍പ്പെടെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഐഎമ്മും ഒത്തുകളിച്ചെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. കുമ്പള സ്റ്റാന്‍ഡിങ് […]

Kerala News

കെ റെയിൽ; കല്ലിടലിനെതിരെ കണ്ണൂർ താനെയിൽ പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

  • 17th February 2022
  • 0 Comments

കണ്ണൂർ താനെയിൽ സിവിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോ​ഗസ്ഥരെ തടയാനെത്തിയ നാട്ടു കാരും കെ റെയിൽ വിരുദ്ധ സമരസമിതിയും ആണ് പ്രതിഷേധിച്ചത്. ഒരു കാരണവശാലും കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതേ തുടർന്ന് പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടയിൽ പ്രതിഷേധത്തിനെത്തിയ സ്ത്രീയെ ഉദ്യോ​ഗസ്ഥ അപമാനിച്ചെന്ന് പരാതി ഉയർന്നു. ഇവർ മാപ്പ് പറയണമെന്നാവശ്യവും ഉയർന്നു, ഈ പ്രശ്നത്തിൽ വീണ്ടും പ്രതിഷേധം ഉണ്ടായി.പ്രതിഷേധക്കാരെ പിന്നീട് […]

National News

പശ്ചിമ യുപിയില്‍ ബി ജെ പിക്ക് ഇത്തവണ കടുത്ത വെല്ലുവിളിയെന്ന് റിപ്പോർട്ട്; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിഷേധം

  • 31st January 2022
  • 0 Comments

2017-ല്‍ തൂത്തുവാരിയ പശ്ചിമ യുപിയില്‍ ഇത്തവണ ബിജെപി കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമ യുപിയിലെ ഗ്രാമങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ കരിങ്കൊടി കാണിക്കല്‍, കല്ലേറ്, ചെളി വാരിയെറിയല്‍ എന്നിങ്ങനെയുള്ള പ്രതിഷധം നടക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു. ശിവല്‍ഖാസ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മനീന്ദര്‍പാല്‍ സിങ്ങിനു നേരെ കല്ലേറുണ്ടായി. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ ഏഴോളം കാറുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ചപ്രോളിയിലെ സ്ഥാനാര്‍ഥി സഹേന്ദ്ര രമാലയ്ക്ക് നേരെ കരിങ്കൊടി […]

error: Protected Content !!