വിഴിഞ്ഞത്ത് നാലാം ദിവസവും കനത്ത പ്രതിഷേധം; ബാരിക്കേഡുകള്‍ തകര്‍ത്തു, സുരക്ഷാമേഖലയിലേക്ക് ഇരച്ചുകയറി സമരക്കാര്‍
വിഴിഞ്ഞം തീരത്ത് നാലാം ദിവസവും മത്സ്യത്തൊഴിലാളികളുടെ സമരം സംഘര്‍ഷഭരിതം. പ്രദേശത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിയിട്ട് പ്രതിഷേധക്കാര്‍ അതീവ സുരക്ഷാമേഖലയിലേക്ക് ഇരച്ചുകയറി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ നിര്‍മ്മാണ സ്ഥലത്തേക്ക് ഇരച്ചുകയറുകയും തുറമുഖ കവാടത്തിന് മുകളില്‍ പ്രതിഷേധക്കാര്‍ കൊടിനാട്ടുകയും ചെയ്തു. നൂറ് കണക്കിന് ആളുകള്‍ ഒന്നിച്ച് വന്നതോടെ പോലീസും നിസ്സഹായരായി. സമരത്തിന് എത്തുന്നവരെ നിയന്ത്രിക്കാനോ അറസ്റ്റ് ചെയ്ത് നീക്കാനോ പോലീസിന് സാധിക്കുന്നില്ല. ഇതാദ്യമായാണ് തുറമുഖ പദ്ധതിക്കെതിരെ ഇത്രയും ശക്തമായ രീതിയില്‍ സമരം നടക്കുന്നത്. അതേസമയം സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി […]