Kerala News

ജീവനക്കാരില്ല; ബദിയടുക്ക പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി പ്രതിഷേധം

  • 6th November 2023
  • 0 Comments

കാസർഗോഡ് ബദിയടുക്ക പഞ്ചായത്ത് ഓഫീസിൽ ജീവനക്കാരിലാത്തതിനാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ താഴിട്ട് പൂട്ടി പ്രതിഷേധിച്ചു . ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരില്ലാത്തതിനാൽ ജനങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.അസിസ്റ്റന്റ് എൻജിനീയർമാർ ഉൾപ്പെടെയുള്ള പ്രധാന തസ്തികകൾ ആറുമാസമായി ഒഴിഞ്ഞുകിടക്കുകയാണ്. പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ. വിവിധ സേവനങ്ങൾക്കായി എത്തുന്നവർ നിരാശരായി മടങ്ങുന്നത് സ്ഥിരം കാഴ്ച. മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഓഫീസ് പൂട്ടിയുള്ള സമരം. സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് […]

Local

കന്നുകാലികളുമായി വഴിമുടക്കി പ്രതിഷേധം, യുപിയിൽ മന്ത്രിയുടെ വാഹനം തടഞ്ഞ 90 പേർക്കെതിരെ കേസ്

  • 21st August 2023
  • 0 Comments

ഉത്തർപ്രദേശിൽ മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് പ്രതിഷേധിച്ച 90 പേർക്കെതിരെ കേസ്. ബറേലിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മൃഗസംരക്ഷണ മന്ത്രി ധരംപാൽ സിംഗിനെതിരെ പ്രതിഷേധം അരങ്ങേറിയത്. തെരുവിൽ അലയുന്ന കന്നുകാലികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഗുഡ്ഗാവിൽ 9.14 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന അനിമൽ പോളിക്ലിനിക്കിന്റെ ഭൂമി പൂജയ്‌ക്കായി അഡീഷണൽ ചീഫ് സെക്രട്ടറിയ്‌ക്കൊപ്പം പോകുകയായിരുന്നു മന്ത്രി. വഴിമധ്യേ മന്ത്രിയുടെ നിയമസഭാ മണ്ഡലത്തിൽ വെച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. സിറൗലിയിൽ വെച്ച് പിപ്പരിയ ഉപ്രാല ഗ്രാമത്തിലെ നാട്ടുകാർ റോഡ് ഉപരോധിക്കുകയായിരുന്നു. കന്നുകാലികളെ […]

Kerala News

ഗ്രോ വാസുവിനെ ജയിൽ മോചിതനാക്കണം; വാസു ഏട്ടൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

  • 11th August 2023
  • 0 Comments

മുൻ നക്സൽ നേതാവ് ഗ്രോ വാസുവിനെ ജയില്മോചിതനാമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് വാസു ഏട്ടൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.കലാ സാംസ്കാരിക രംഗത്തുള്ള നിരവധി പേർ പോറ്റമ്മലിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. നിലമ്പൂർ വെടിവെപ്പിൽ പ്രതിഷേധിച്ചതിനാണ് ഗ്രോ വാസുവിനെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ സ്വന്തം ജാമ്യത്തിൽ വിടാമെന്ന കുന്ദമംഗലം കോടതിയുടെ വ്യവസ്ഥ വേണ്ടെന്ന് വച്ചാണ് ഗ്രോ വാസു ജയിൽ തെരെഞ്ഞെടുത്തത്. മാവോയിസ്റ്റുകൾക്ക് നീതി കൊടുക്കാത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കാത്താതെന്തെന്ന മറു ചോദ്യം കോടതിയോട് വാസു ഉന്നയിക്കുകയും […]

Local News

പ്ലസ് വൺ സീറ്റ് അപര്യാപ്തതയിൽ പ്രതിഷേധം;കുന്ദമംഗലത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച എം എസ് എഫ് പ്രവർത്തകർ അറസ്റ്റിൽ

പ്ലസ് വൺ സീറ്റ് അപര്യാപ്തതയിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയെ കരിങ്കൊടി കാണിച്ചു. കുന്ദമംഗലം നിയോജകമണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം – മുക്കം റോഡ് ജംഗ്ഷനിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത് . മന്ത്രിയെ തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ജുനൈദ്, സെക്രട്ടറിമാരായ യാസീൻ കൂളിമാട്, അൻവർ കുന്ദമംഗലം, മുർഷിദ് പെരിങ്ങൊളം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

Kerala News

എൻസിആർടി പാഠപുസ്തകത്തിൽ കാവിവൽക്കരണം; കെ എസ് യു മാർച്ചിൽ സംഘർഷം; പോലീസ് ജല പീരങ്കി പ്രയോഗിച്ചു

  • 17th April 2023
  • 0 Comments

എൻ സി ആർ ടി പാഠപുസ്തകത്തിൽ കാവിവൽക്കരണം നടത്തുന്നുവെന്നാരോപിച്ച് കെ എസ യു പ്രവർത്തകർ എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പോലീസിന് നേരെ കല്ലെറിഞ്ഞ പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി ഉപയോഗിച്ചു . ഇതിനിടെ ഒരു പ്രവർത്തകനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയി. പിന്നാലെ കെഎസ് യു പ്രവർത്തകർ എം ജി റോഡ് ഉപരോധിക്കുകയാണ്

Kerala News

കൊച്ചി മേയറുടെ ഓഫിസിന് മുൻപിൽ പ്രതിപക്ഷ പ്രതിഷേധം; സംഘർഷം

  • 13th March 2023
  • 0 Comments

ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി മേയറുടെ ഓഫീസിന് മുന്നിൽ ബി ജെ പി , കോൺഗ്രസ് പ്രതിഷേധം. കൗൺസിൽ യോഗം ചേരുന്നതിനിടക്കാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ, കനത്ത പോലീസ് കാവലിൽ യോഗത്തിനെത്തിയ മേയറെ പ്രതിഷേധക്കാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. പ്രതിപക്ഷ കൗണ്സിലർമാർ മേയറെ ഉപരോധിച്ചു. അതേസമയം മേയർക്ക് പിന്തുണയുമായി ഗേറ്റിന് പുറത്ത് സിപിഎം പ്രവർത്തകർ തമ്പടിച്ചിരുന്നു. കോർപ്പറേഷൻ ഓഫീസിൻ്റെ ഷട്ടർ താഴ്ത്താൻ യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചു. കൗൺസിലർമാരും പൊലീസുമായി ഉന്തും തള്ളും നടന്നു. കൗൺസിലർമാർ അല്ലാത്ത […]

National News

മനീഷ് സിസോദിയയുടെ അറസ്റ്റ്; പ്രതിഷേധ ചൂടിൽ ഡൽഹി

  • 27th February 2023
  • 0 Comments

മദ്യനയ കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡൽഹിയിലെ ബി ജെ പി ഓഫീസുകൾക്ക് മുൻപിൽ ആം ആദ്മി പാര്‍ട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും വ്യാപക പ്രതിഷേധം. ഓഫിസിന് മുന്നിൽ പോലീസുമായി തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെ എഎപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി ആസ്ഥാനത്തിന് സമീപത്ത് 144പ്രഖ്യാപിക്കുകയും ബിജെപി ആസ്ഥാനവും എഎപി ഓഫീസും സ്ഥിതി ചെയ്യുന്ന ഡിഡിയു മാര്‍ഗിലേക്കുളള റോഡുകളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് രാജ്യത്തെ […]

Kerala

ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

  • 4th February 2023
  • 0 Comments

സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി ഇറങ്ങുന്നതിന് തൊട്ടുമുന്‍പായി എറണാകുളം ഗസ്റ്റ് ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് നടത്തിയത്. ബജറ്റുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത്. ഗസ്റ്റ് ഹൗസിന് മുന്നിലേക്ക് നിരവധി പൊലീസുകാരെത്തി യൂത്ത് […]

Kerala

കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം; വിദ്യാർഥികളുടെ സമരം രണ്ടാം ദിവസത്തിൽ

  • 6th December 2022
  • 0 Comments

കോളജ് ഡയറക്ടർ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികളുടെ സമരം രണ്ടാം ദിവസത്തിൽ. ഡയറക്ടർ ശങ്കർ മോഹൻറെ നേതൃത്വത്തിൽ ജാതി വിവേചനവും വിദ്യാർത്ഥി വിരുദ്ധ നിലപാടുമുണ്ടാകുന്നു എന്നാരോപിച്ചാണ് പഠിപ്പ് മുടക്കി സമരം നടത്തുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളതാണ് കോട്ടയം ജില്ലയിലെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് കോളേജ്. ഇവിടെ ആണ് കടുത്ത ജാതിവിവേചനം നടക്കുന്നതായി വിദ്യാർഥികൾ ആരോപിക്കുന്നത്. ഇ-ഗ്രാൻറ് അടക്കം വിദ്യാർത്ഥികളുടെ അവകാശങ്ങൾ […]

Local

തൊഴിലുറപ്പ് പദ്ധതിക്കെതിരെ വ്യാജ പ്രചരണം; പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ച് ബിജെപിയും കുന്ദമംഗലം-കളരിക്കണ്ടി ഏരിയ കമ്മിറ്റിയും

  • 20th October 2022
  • 0 Comments

കുന്ദമംഗലം: തൊഴിലുറപ്പ് പദ്ധതിക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന യു ഡി എഫ് – എൽ ഡി എഫ് കൂട്ടുകെട്ടിനെതിരെ ഭാരതീയ ജനതാ പാർട്ടിയും കുന്ദമംഗലം-കളരിക്കണ്ടി ഏരിയ കമ്മിറ്റിയും സംയുകതമായി നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച് ജില്ലാ പ്രസിഡന്റ് വി കെ സജീവൻ ഉദഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തു ഓഫീസിന് മുൻപിൽ നടത്തിയ പ്രധിഷേധ മാർച്ചിൽ സംസ്ഥാന സമിതി അംഗം ടി പി സുരേഷ്, ജില്ലാ സെൽ കോ-ഡിനേറ്റർ ടി ചക്രായുധൻ , ബി ജെ പി […]

error: Protected Content !!