ഒന്നിച്ച് ചുവടുവെച്ച് സ്റ്റീഫന്‍ നെടുമ്പള്ളിയും സയ്ദ് മസൂദും; ‘ഗോഡ്ഫാദറി’ലെ പ്രമോ ഗാനം,ട്രോൾ
ചിരഞ്ജീവി നായകനായി എത്തുന്ന തെലുങ്ക് ചിത്രം ‘ഗോഡ്ഫാദറി’ലെ പ്രമോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നൃത്ത ചുവടുകളുമായി ചിരഞ്ജീവിയും സല്‍മാൻ ഖാനും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പുറത്തുവന്ന് നിമഷങ്ങൾക്ക് ഉള്ളിൽ തന്നെ ഗാനം വൈറലായി കഴിഞ്ഞു. മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേയ്ക്കാണ് ഗോഡ്ഫാദര്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി തെലുങ്കില്‍ ചിരഞ്ജീവിയെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രമായി എത്തുന്നത് സല്‍മാന്‍ ഖാനാണ്.‘താര്‍ മാര്‍ തക്കര്‍ […]
