ഓഗസ്റ്റ് 2 മുതല്‍ 15 വരെ എല്ലാവരും ത്രിവർണ്ണ പതാക പ്രൊഫൈൽ ചിത്രമായി ഇടണം;അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി
ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലാണ്’ പ്രധാനമന്ത്രിയുടെ ആഹ്വനം. ഓഗസ്റ്റ് 13 മുതൽ 15 വരെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിൽ പങ്കുചേർന്ന് വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്നും മോദി ഓർമിപ്പിച്ചു. ‘ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ് അന്ന്. അദ്ദേഹത്തിന് […]
