അധ്യാപകന്റെ കൈ വെട്ടിയ കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ; മൂന്ന് പേർക്ക് മൂന്ന് വർഷം തടവ് ശിക്ഷ
തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി എം കെ നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. തടവ് ശിക്ഷക്ക് പുറമെ മൂന്ന് പ്രതികളും 50,000 രൂപ പിഴയും അടയ്ക്കണം. പ്രതികള്‍ക്കെതിരെ യുഎപിഎ കുറ്റം നിലനില്‍ക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കൊച്ചിയിലെ എന്‍ഐഐ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. സജില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളെന്നും മൂന്നാം പ്രതി നാസറാണ് […]