ദില്ലിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷം രോഗികൾ അപകടകരമായ അവസ്ഥയിൽ
ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. ഓക്‌സിജന്‍ ക്ഷാമം കാരണം രോഗികള്‍ അപകടകരമായ അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി ശ്രീ ഗംഗാറാം ഹോസ്പിറ്റല്‍ രംഗത്തെത്തിയിരുന്നു. അര്‍ദ്ധരാത്രിയോടെയായിരുന്നു ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി രംഗത്തെത്തിയത്. ഓക്‌സിജന്‍ ലഭ്യമല്ലാത്തതുമൂലം നൂറോളം രോഗികളുടെ അവസ്ഥ ഗുരുതരമാണെന്നായിരുന്നു ആശുപത്രി അറിയിച്ചത്. 500 ക്യുബിക് മീറ്റര്‍ ഓക്‌സിജന്‍ മാത്രമെ ബാക്കിയുള്ളുവെന്നും ഇത് തീര്‍ന്നുകഴിഞ്ഞാല്‍ രോഗികളുടെ അവസ്ഥ ഗുരുതരമാകുമെന്നും ആശുപത്രി വ്യക്തമാക്കി. നേരത്തെ ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 25 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. […]