Kerala kerala

പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി; ‘ഭരണഘടനാ അട്ടിമറി ശ്രമം, അദാനിക്കും കൊട്ട്’

  • 13th December 2024
  • 0 Comments

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിച്ച് വയനാട് എംപി പ്രിയങ്കാ ഗാന്ധി. ബിജെപി പ്രതിപക്ഷ സര്‍ക്കാരുകളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കന്നിപ്രസംഗമായിരുന്നെങ്കിലും പരിചയസമ്പന്നയെ പോലെയാണ് പ്രിയങ്ക സംസാരിച്ചത്. ഭരണഘടനയുടെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട പ്രസംഗത്തില്‍ രാജ്യത്തെ ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ പ്രിയങ്ക ചൂണ്ടിക്കാട്ടി. ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണ് രാജ്യത്തുടനീളം നടക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ഹാഥ്റസിലും ഉന്നാവിലും മണിപ്പൂരിലുമൊന്നും ഭരണഘടന നടപ്പായില്ല. ഉന്നാവിലടക്കം പോയതിലൂടെയുണ്ടായ ജീവിതാനുഭവങ്ങള്‍ […]

National

ഭരണഘടന കയ്യിലേന്തി വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു

  • 28th November 2024
  • 0 Comments

ന്യൂഡല്‍ഹി : വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ സ്വഗതം ചെയ്തത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രിയങ്ക കൂടിയെത്തുന്നതോടെ നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്റില്‍ സാന്നിധ്യമാകുകയാണ്. സഹോദരന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. ഇന്നത്തെ പാര്‍ലമെന്റ് നടപടികളില്‍ പ്രിയങ്ക ഗാന്ധി ഭാഗമാകും. അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പാര്‍ലമെന്റിലേക്ക് എത്തിയത്. ജീവിതപങ്കാളി റോബര്‍ട്ട് […]

error: Protected Content !!