National News

യഥാർത്ഥ ഫലം വരട്ടെ,കോൺ​ഗ്രസ് പരമാവധി കഠിനാധ്വാനം ചെയ്തിട്ടുണ്ട് എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രിയങ്ക

  • 8th March 2022
  • 0 Comments

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ പ്രവചനങ്ങളിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്കാ ​ഗാന്ധി.കോൺ​ഗ്രസ് പരമാവധി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. യഥാർത്ഥ ഫലം വരട്ടെയെന്നും പ്രിയങ്ക പറഞ്ഞു.ഉത്തർപ്രദേശിൽ ബിജെപിക്ക് തുടർഭരണം പ്രവചിച്ചാണ് ഇന്നലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് വിജയം പ്രവചിക്കുന്ന സർവേകൾ ഗോവയിൽ തൂക്കുസഭയാകുമെന്നും പഞ്ചാബിൽ ആം ആദ്മി പാർട്ടി മുന്നേറുമെന്നും പ്രവചിക്കുന്നു. യുപി തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പും ഇന്നലെ കഴിഞ്ഞതോടെയാണ് വിവിധ ദേശീയ മാധ്യമങ്ങളും ഏജൻസികളും തങ്ങളുടെ […]

National News

ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യം; ഹിജാബ് വിവാദത്തിൽ വിമർശനവുമായി പ്രിയങ്ക ഗാന്ധി

  • 9th February 2022
  • 0 Comments

കർണാടകയിലെ കോളേജുകളിലെ ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. അതേസമയം ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജികളിൽ കർണാടക ഹൈക്കോടതിയിൽ ഉച്ചയ്ക്ക് ശേഷം 2:30നാണ് വാദം തുടരും. അതെ സമയം ഇന്നലെ ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘപരിവാർ വിദ്യാർഥി സംഘടന നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു ഇതിനെ തുടർന്ന് […]

National News

ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി നിലപാട് മാറ്റി;വോട്ട് പാഴാക്കരുതെന്ന് പ്രിയങ്കയ്ക്ക് മായാവതിയുടെ പരിഹാസം

  • 23rd January 2022
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ മുഖം താനാണെന്ന വാദത്തിൽ നിന്ന് പ്രിയങ്ക ഗാന്ധി പിൻമാറിയതിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് ബി.എസ്.പി നേതാവ് മായാവതി.ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്‍റെ അവസ്ഥ പരിതാപകരമെന്ന് പറഞ്ഞ മായാവതി.യു.പിയുടെ വികസനത്തിനായി ബി.എസ്.പിക്ക് വോട്ട് ചെയ്യണമെന്നും കോൺഗ്രസിന് നല്‍കി വോട്ട് പാഴാക്കരുതെന്നും ആവശ്യപ്പെട്ടു. ‘യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ വളരെ മോശമായിരിക്കുമെന്നതിനാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി നിലപാട് മാറ്റി. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസിനു വോട്ട് ചെയ്ത് നിങ്ങളുടെ വോട്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലത്. ബിഎസ്പിക്ക് വോട്ട് […]

National News

മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ല;’ഉരുളയ്ക്ക് ഉപ്പേരി പോലെ പറഞ്ഞതെന്ന് പ്രിയങ്ക

  • 22nd January 2022
  • 0 Comments

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ല. തുടർച്ചയായ ചോദ്യങ്ങൾ പ്രകോപിപ്പിച്ചത് കൊണ്ടാണ് അത്തരം മറുപടി നൽകിയതെന്നും പ്രിയങ്ക പറഞ്ഞു. തന്റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന് പ്രിയങ്ക ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇതേക്കുറിച്ചായിരുന്നു പ്രിയങ്കയുടെ പരാമർശം. ഇന്നലെ കോൺഗ്രസിൻ്റെ യുവാക്കള്‍ക്കുള്ള പ്രകടനപത്രിക പുറത്തിറക്കി സംസാരിക്കുമ്പോള്‍ പ്രിയങ്ക നൽകിയ മറുപടിയാണ് യുപിയിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തിയത്. യുപി മുഖ്യമന്ത്രി […]

National News

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ?മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചന നല്‍കി പ്രിയങ്ക

  • 21st January 2022
  • 0 Comments

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി പ്രിയങ്ക തന്നെയാണ് ഇത്തരത്തിലൊരു സൂചന നല്‍കിയത്.‘ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാന്‍ സാധിക്കും’ എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ മറുപടി.യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മല്‍സരിക്കുമോ എന്നതില്‍ വ്യക്തതയില്ല. യു.പിയില്‍ മറ്റ് പാര്‍ട്ടികളെല്ലാം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. ആദിത്യനാഥാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, അഖിലേഷ് യാദവ് […]

National News

ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മ പട്ടികയില്‍,വാക്ക് പാലിച്ച് പ്രിയങ്ക 125 പേരില്‍ 40 ശതമാനം സ്ത്രീകൾ,കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

  • 13th January 2022
  • 0 Comments

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.പ്രഖ്യാപിച്ച 125 പേരില്‍ 40 ശതമാനം സ്ത്രീകളാണ്. 40 ശതമാനം യുവാക്കളും. ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മയടക്കമാണ് ആദ്യ പട്ടിക. യുപിയുടെ ചുമതയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. ഇതൊരു ചരിത്രപരമായ നീക്കമാണെന്നും സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയം ഉയര്‍ന്നുവരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകളില്‍ വനിതകളെ സ്ഥാനാര്‍ഥികളാക്കുമെന്ന പ്രിയങ്ക കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.ആശാ വര്‍ക്കര്‍മാരുടെ പോരാട്ടത്തിലൂടെ ശ്രദ്ധേയായ […]

National News

ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തിട്ടില്ല;പ്രിയങ്കഗാന്ധിയുടെ ആരോപണത്തിൽ പരാതിയില്ലാതെ തന്നെ അന്വേഷണം

  • 23rd December 2021
  • 0 Comments

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ യൂ പി സർക്കാർ ചെയ്തുവെന്ന ആരോപണങ്ങള്‍ തെറ്റെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രിയങ്കയുടെ ആരോപണം ദേശീയ തലത്തില്‍ തന്നെ വലിയ ചർച്ചയായിരുന്നുതന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാക്ക് ചെയ്‌തെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉയര്‍ത്തിയ ഫോണ്‍ […]

National News

ഇന്ധനവില വര്‍ദ്ധന, വിലക്കയറ്റം; കേന്ദ്രസര്‍ക്കാറിനെതിരെ മെഗാ റാലി സംഘടിപ്പിക്കാനൊരുങ്ങി പ്രിയങ്ക

  • 23rd November 2021
  • 0 Comments

ഇന്ധനവില വര്‍ധന വിലക്കയറ്റം എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധിക്കാന്‍ മെഗാ റാലി നടത്താനൊരുങ്ങി പ്രിയങ്ക ഗാന്ധി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് ഡിസംബര്‍ ആദ്യവാരം ഡല്‍ഹിയിലായിരിക്കും റാലി നടത്തുക. 2019 ന് ശേഷമുള്ള ഏറ്റവും വലിയ റാലിയായിരിക്കും ഇത്. നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജന ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ രണ്ടാഴ്ച്ച നീളുന്ന പ്രധിഷേധ പരിപാടികള്‍ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ സമാപനമായിട്ടായിരിക്കും റാലി നടത്തുക. റാലി ആസൂത്രണം ചെയ്യാന്‍ […]

National News

ലഖിംപുര്‍ സംഭവം;മോദിക്ക് കത്തയച്ച് പ്രിയങ്ക ​കേന്ദ്രമന്ത്രി അജയ്മിശ്രയെ പുറത്താക്കണം;ഒന്നിച്ച് വേദി പങ്കിടരുതെന്നും ആവിശ്യം

  • 20th November 2021
  • 0 Comments

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ്മിശ്രയെ പുറത്താക്കണമെന്ന ആവശ്യവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുത്. ഇത് പ്രധാനമന്ത്രിയുടെ ധാർമികമായ ഉത്തരവാദിത്തമാണ്. നീതി ഉറപ്പുവരുത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. നീതിക്കായുള്ള പോരാട്ടത്തെ ബിജെപി അട്ടിമറിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കേസിലെ മുഖ്യപ്രതിയായിരിക്കെ കര്‍ഷകര്‍ക്ക് നീതി ലഭിക്കില്ല. അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുതെന്നും കത്തില്‍ […]

error: Protected Content !!