ബിഗ് ബോസ് താരം അർച്ചന ഗൗതമിന് വധ ഭീഷണി; പ്രിയങ്ക ഗാന്ധിയുടെ പി എ ക്കെതിരെ കേസ്
ബിഗ് ബോസ് താരം അർച്ചന ഗൗതമിനെതിരെ വധ ഭീഷണി. പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റൻ്റിനെതിരെ കേസ് നൽകി താരത്തിന്റെ പിതാവ്. കോൺഗ്രസ് ദേശീയ സെക്രട്ടറി പി എ സന്ദീപ് കുമാറിനെതിരെയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മീററ്റിലെ പർതാപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. സന്ദീപ് കുമാർ മകളെ ജാതിയധിക്ഷേപം നടത്തിയെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഛത്തീസ്ഗഡിൽ 2023 ഫെബ്രുവരി 26 ന് കോൺഗ്രസ് ജനറൽ കൺവെഷനിൽപ്രിയങ്കയുടെ ക്ഷണം സ്വീകരിച്ച് അർച്ചന […]