National News

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; അദാനി വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാൻ പ്രതിപക്ഷം

  • 25th November 2024
  • 0 Comments

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബര്‍ ഇരുപത് വരെയാണ് സമ്മേളന കാലയളവ്. വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുമാണ് സര്‍ക്കാർ തീരുമാനം. വഖഫില്‍ ജെപിസിയുടെ കാലാവധി നീട്ടണമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. അതേസമയം അദാനി വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ നടക്കും.

kerala Kerala

പ്രിയങ്ക ഗാന്ധി മലയാളം പഠിക്കുന്നു; എംപിയായി സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ദുരന്തം

  • 24th November 2024
  • 0 Comments

ന്യൂഡല്‍ഹി: വയനാടിന്റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. പാര്‍ലമെന്റില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഏതു ഭാഷയും എളുപ്പത്തില്‍ വഴങ്ങുന്ന പ്രിയങ്ക മലയാളം പഠനവും പതിയെ ആരംഭിച്ചതായാണ് വിവരം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം. ഡിസംബര്‍ 20 വരെയാണ് സമ്മേളനം. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്ന് സര്‍വകക്ഷി യോഗം ചേരും. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം […]

Kerala kerala Trending

പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടില്‍; ആദ്യപരിപാടി മീനങ്ങാടിയില്‍

  • 28th October 2024
  • 0 Comments

കല്‍പ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി ഇന്ന് മണ്ഡലത്തില്‍ എത്തും. വിവിധയിടങ്ങളില്‍ പര്യടനം നടത്തും. രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തും. അവിടെ നിന്നും റോഡ് മാര്‍ഗമായിരിക്കും പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുക. രാവിലെ പതിനൊന്നരയ്ക്ക് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ സംബന്ധിക്കും. വൈകിട്ട് നാലരയ്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ […]

Kerala kerala kerala politics

പ്രിയങ്ക ഗാന്ധി ഇന്ന് പത്രിക സമര്‍പ്പിക്കും; റോഡ് ഷോയില്‍ രാഹുലിനൊപ്പം സോണിയയും

  • 23rd October 2024
  • 0 Comments

കല്‍പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് പത്രിക സമര്‍പ്പിക്കും. രണ്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയ ശേഷമാകും പ്രിയങ്ക പത്രിക സമര്‍പ്പിക്കുക. റോഡ് ഷോയില്‍ പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എത്തും. കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് രാവിലെ 10.30നാണ് റോഡ് ഷോ തുടങ്ങുക. തുടര്‍ന്ന് കലക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ല കലക്ടര്‍ക്ക് പത്രിക നല്‍കും. […]

Kerala kerala kerala politics

വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം; നാളെ പ്രത്യേക യോഗം

  • 19th June 2024
  • 0 Comments

വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നാളത്തെ കെപിസിസി യോഗത്തില്‍ ചര്‍ച്ച ചെയ്യും. മൂന്ന് ഡിസിസി പ്രസിഡന്റുമാരുടെ പ്രത്യേക യോഗമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. യോഗത്തില്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാര്‍ പങ്കെടുക്കും. വയനാട് മണ്ഡലത്തിലെ എംഎല്‍എമാരും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ദീപാ ദാസ് മുന്‍ഷിയും ഉള്‍പ്പെടെയുള്ളവരും യോഗത്തില്‍ പങ്കെടുക്കും. വയനാട് മണ്ഡലത്തിലെ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ ചരിത്രത്തിലാദ്യമായി നെഹ്‌റു-ഗാന്ധി കുടുംബത്തിലെ മൂന്ന് […]

kerala Kerala kerala politics

തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് വയനാട്; രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക ഉയര്‍ത്തുമോ?

  • 18th June 2024
  • 0 Comments

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി രാജിവെക്കുന്ന ഒഴിവിലേക്ക് മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ് വയനാട് മണ്ഡലം. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോള്‍ ഭൂരിപക്ഷം എത്ര ഉയരുമെന്നത് തന്നെയാണ് പ്രധാന ചര്‍ച്ച. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ വയനാട് ഗാന്ധി കുടുംബത്തിന്റെ തട്ടകമെന്ന പുതിയ വിശേഷം കൂടി ലഭിക്കും. പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടര്‍മാരും സ്വാഗതം ചെയ്യുകയാണ്. വയനാട്ടില്‍ ആദ്യം രാഹുല്‍ ജയിച്ചപ്പോള്‍ 4,31000 ല്‍ അധികം വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമുണ്ടായിരുന്നു. രണ്ടാം […]

National

രാഹുല്‍ പോരാടിയത് സ്നേഹവും സത്യവും കരുണയും കൊണ്ട്; സഹോദരിയായതില്‍ അഭിമാനിക്കുന്നു; പ്രിയങ്ക ഗാന്ധി.

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ മുന്നേറ്റത്തില്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി. രാഹുല്‍ പോരാടിയത് സ്നേഹവും സത്യവും കരുണയും കൊണ്ടാണെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു. ഇത്രനാളും കാണാതിരുന്നവര്‍ ഇന്ന് രാഹുലിനെ കാണുന്നുവെന്നും, അദ്ദേഹത്തിന്റെ സഹോദരിയായതില്‍ അഭിമാനിക്കുന്നുവെന്നും പ്രിയങ്ക പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനി ഉള്‍പ്പെടെയുള്ള വ്യവസായികളെ ഒറ്റക്ക് നേരിടുന്ന രാഹുലിന്റെ കാര്‍ട്ടൂണും കുറിപ്പിനൊപ്പം അവര്‍ പങ്കുവെച്ചു. ”അവര്‍ എന്ത് പറഞ്ഞാലും ചെയ്താലും നിങ്ങള്‍ തലയുയര്‍ത്തി നിന്നു. നിങ്ങളുടെ ബോധ്യങ്ങളെ മറ്റുള്ളവര്‍ സംശയിച്ചപ്പോഴും […]

National

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഇ.ഡിയുടെ കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും

  • 28th December 2023
  • 0 Comments

ന്യൂഡല്‍ഹി; ആയുധ ഇടപാടുകാരനും ലണ്ടന്‍ പൗരനുമായ പിടികിട്ടാപ്പുള്ളി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെയും പേര് ഉള്‍പ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ പേര് നേരത്തെ ഉള്‍പ്പെട്ടിരുന്നെങ്കിലും പ്രിയങ്കയുടെ പേര് ആദ്യമായാണ് പരാമര്‍ശിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ് എച്ച് എല്‍ പഹ്വയില്‍ നിന്ന് വാങ്ങിയ ഭൂമി അയാള്‍ക്കുതന്നെ വിറ്റതില്‍ പ്രിയങ്കയ്ക്കും പങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഫരീദാബാദിലെ […]

National News

കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ അജ്ഞാതർ പീഡിപ്പിച്ച സംഭവം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്

  • 3rd November 2023
  • 0 Comments

വാരണാസിയിൽ കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ അജ്ഞാതർ പീഡിപ്പിച്ച സംഭവത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ പോലും ഒരു വിദ്യാർത്ഥിക്ക് നിർഭയമായി നടക്കാൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ആരോപിച്ചു. സംഭവത്തിന് പിന്നാലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി–ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാമ്പസിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനി സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ മൂന്നുപേർ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഒരു ക്ഷേത്രത്തിന് സമീപം […]

National News

അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകും; പ്രധാന മന്ത്രിയെ വെല്ലുവിളിച്ച് പ്രിയങ്കാ ഗാന്ധി

  • 26th March 2023
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും പ്രിയങ്ക മോദിയെ വെല്ലു വിളിച്ചു. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്ന് പറഞ്ഞ പ്രിയങ്ക, സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂ എന്നും ആഹ്വാനം ചെയ്തു. പ്രസംഗത്തിൽ പ്രിയങ്ക പിതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ വിലാപ യാത്ര ഓർമിപ്പിച്ചു. രക്ത സാക്ഷിയുടെ മകനെയാണ് രാജ്യ ദ്രോഹിയെന്ന് വിളിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.പിതാവിന്റെ വിലാപയാത്രയുടെ മുന്നില്‍ രാഹുല്‍ ഗാന്ധി നടന്നത് 32 […]

error: Protected Content !!