പ്രധാനമന്ത്രിക്കും യുപി സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി; വാരണാസി പ്രതിഷേധ പരിപാടിയില്‍ വന്‍ ജനാവലി
ലഖിംപൂര്‍ ഖേരി സംഭവത്തിന് പിന്നാലെ യുപിയിലെ വാരണാസിയില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുപിയില്‍ നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അവര്‍ ലഖ്നൗവില്‍ വന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഖിംപൂരിലെത്താന്‍ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. പ്രതിഷേധ പരിപാടിയില്‍ യുപി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പ്രിയങ്ക ഉന്നയിച്ചത്. കോവിഡ് കാലത്ത് യുപി സര്‍ക്കാര്‍ ദരിദ്രരെ കയ്യൊഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. ഹാത്രാസ് കേസിലും നീതി നടപ്പിലായില്ല. ഇരകളുടെ കുടുംബത്തിന് വേണ്ടത് പണം അല്ല നീതിയാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. […]