അനുകൂല വിധി ദേശീയതലത്തിൽ പ്രത്യാഘാതം ഉണ്ടാക്കും; പ്രിയാ വർഗീസിന് എതിരെ യുജിസി സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു യുജിസി സുപ്രീം കോടതിയിൽ ഹർജി നൽകി. പ്രിയാ വർഗീസിന് അനുകൂലമായുള്ള വിധി അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് യുജിസി സുപ്രീംകോടതിയെ സമീപിച്ചത്. പ്രിയയുടെ നിയമനം ശരിവച്ച കേരള ഹൈക്കോടതി വിധിയാണ് യുജിസി ചോദ്യം ചെയ്യുന്നത്. 2018-ലെ യുജിസി ചട്ടം നിഷ്‌കർഷിക്കുന്ന അധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലെന്നാണ് യുജിസിയുടെ പ്രധാനവാദം. ചട്ടപ്രകാരം നിഷ്കർഷിക്കുന്ന അധ്യാപന […]


