സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ വാങ്ങി നൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 126 കോടി അനുവദിച്ചു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ വാങ്ങാൻ 126 കോടി രൂപ അനുവദിച്ചു. മെഡിക്കൽ സർവീസസ് കോർപറേഷനാണ് വാക്സീൻ വാങ്ങി നൽകേണ്ട ചുമതല. ഈ മാസം ഏതാണ്ട് 18.18 ലക്ഷം വാക്സീൻ വേണമെന്നാണ് സ്വകാര്യ ആശുപത്രികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെ അറിയിച്ചത്. ഇതനുസരിച്ച് 20 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ വാങ്ങി നൽകാനാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ അനുവദിച്ചത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ വാക്സീൻ വാങ്ങുക. രണ്ട് […]


