മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു; ആർടിഒ ഓഫിസിൽ സ്വകാര്യ ബസ് ഉടമ ആത്മഹത്യക്ക് ശ്രമിച്ചു
ആലപ്പുഴ ആർടിഒ ഓഫീസിനുള്ളിൽ സ്വകാര്യ ബസ് ഉടമയും ഡ്രൈവറുമായ സിനാൻ കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജീവിക്കാൻ അനുവദിക്കുന്നില്ല എന്ന് പരാതിപ്പെട്ടതിന് ശേഷമായിരുന്നു ആത്മഹത്യ ശ്രമം. തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് സിനാന്‍ പറഞ്ഞു. അതേസമയം ബസുടമയുടെ ആരോപണം നിഷേധിച്ച് മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തി. സമയക്രമം തെറ്റിച്ചത് അന്വേഷിക്കാന്‍ വിളിച്ച് വരുത്തിയതെന്നാണ് വകുപ്പിന്റെ വിശദീകരണം.