റിലീസിനു മുന്‍പേ ‘പൃഥ്വിരാജ്’ കണ്ട് വാനോളം പുകഴ്ത്തി അമിത് ഷാ,സ്ത്രീകളെ ബഹുമാനിക്കുന്ന ഇന്ത്യൻ സംസ്കാരം വർണിക്കുന്നു
അക്ഷയ്കുമാര്‍ നായകനായ പുതിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജിനെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്ത്രീകളെ ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ് എന്നും അഫ്ഗാനിസ്ഥാന്‍ മുതല്‍ ഡല്‍ഹി വരെയുള്ള യുദ്ധങ്ങള്‍ക്കിടയില്‍ പോരാടിയ ഒരു വീരന്റെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തമെന്നും അമിതാ ഷാ പറഞ്ഞു.1947-ല്‍ ഇന്ത്യ സ്വതന്ത്രമായെങ്കിലും സാംസ്‌കാരിക നവോത്ഥാനത്തിന്റെ ഒരു യുഗം 2014-ലാണ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡൽഹിയിൽ നടന്ന പ്രത്യേക പ്രദർശനത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കുടുംബാംഗങ്ങൾക്കും പീയൂഷ് ഗോയൽ, അനുരാഗ് ഠാക്കൂർ, അശ്വിനി […]








