ബ്ലെസിയുടെ കഠിനപ്രയത്നത്തിന്റെ ഫലം; എല്ലാവര്‍ക്കും അവകാശപ്പെട്ട വിജയമാണിത്; പൃഥ്വിരാജ് സുകുമാരന്‍
കോഴിക്കോട്: മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിന് പിന്നാലെ സന്തോഷം പങ്കുവച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. സംവിധായകന്‍ ബ്ലെസിയുടെ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും ഈ അംഗീകാരം ചിത്രത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും പൃഥ്വിരാജ് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സിനിമയ്ക്കുണ്ടായ സ്വീകാര്യതയും വിജയവും കൂടാതെ ഇപ്പോള്‍ ലഭിക്കുന്ന അവാര്‍ഡുകളും കൂടി ചേരുമ്പോള്‍ സന്തോഷം കൂടുതല്‍ മധുരമുള്ളതാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആടുജീവിതത്തിന് ലഭിച്ച ഓരോ അവാര്‍ഡുകളും ആ സിനിമയ്ക്കായി പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും ലഭിക്കുന്ന അംഗീകാരമാണ്. ഒരുകൂട്ടം ആളുകളുടെ വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമാണ് […]