തന്റെ വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസിനെ നടുറോഡിൽ തടഞ്ഞു നിർത്തി പ്രിൻസിപ്പൽ; വീഡിയോ വൈറലാകുന്നു
വിദ്യാർഥികളെ കാണുമ്പോൾ തന്നെ സ്പീഡ് കൂട്ടി നിർത്താതെ പോകുന്നത് സ്വകാര്യ ബസ് ജീവനക്കാരുടെ പതിവാണ്. രാവിലെയും വൈകിട്ടും വിദ്യാലയങ്ങൾക്ക് മുൻപിൽ ബസ് കയറാൻ കാത്തുനിൽക്കുന്ന വിദ്യാർഥികളെ കയറ്റാതെ പോകുന്നതിനെ ചൊല്ലി വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടാകുന്നതും കേരളത്തിലെ പതിവ് കാഴ്ചയാണ്. കുട്ടികളെ കണ്ടാൽ സ്‌റ്റോപ്പിൽ നിന്ന് മാറ്റി നിർത്തി മറ്റ് യാത്രക്കാരെ മാത്രം കയറ്റുക, എണ്ണം വെച്ച് മാത്രം വിദ്യാർഥികളെ കയറ്റുക തുടങ്ങി പല രീതികളും ബസ് ജീവനക്കാർ പ്രയോഗിക്കാറുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യുമ്പോൾ […]