പ്രധാനമന്ത്രി കേരളത്തില്‍; ആവേശത്തിരയില്‍ പൂരനഗരി; കാത്തിരിക്കുന്നത് വന്‍ജനാവലി, കനത്ത സുരക്ഷ
തൃശ്ശൂര്‍: പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തി. ലക്ഷദ്വീപില്‍ നിന്നും പ്രത്യേക വിമാനമാര്‍ഗം കൊച്ചിയിലെത്തിയ അദ്ദേഹം ഹെലികോപ്ടറില്‍ തൃശൂരിലെത്തും. കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ ശേഷം പ്രധാനമന്ത്രി നേരെ സ്വരാജ് റൗണ്ടിലേക്ക്. . തുടര്‍ന്ന് സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നരക്കിലോമീറ്റര്‍ റോഡ് ഷോയിലും മോദി പങ്കെടുക്കും. ശേഷം തേക്കിന്‍കാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും. സമ്മേളനത്തില്‍ ബി ജെ പി നേതാക്കളും, ബീനാ […]