കോവിഡ് വാക്‌സിൻ; വില പുതുക്കി കേന്ദ്ര സർക്കാർ ; കൊവിഷീല്‍ഡിന് 215 രൂപ, കൊവാക്‌സിന് 225 രൂപ
കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്ന കൊവിഡ് വാക്‌സിന്റെ വില പുതുക്കി. സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വാങ്ങുന്ന കൊവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍നിന്നു വാങ്ങുന്ന കൊവാക്‌സിന് 225.75 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് 150 രൂപയായിരുന്നു. നികുതി ഇല്ലാതെ 205 രൂപയാണ് കൊവിഷീല്‍ഡിന്റെ വില, കൊവാക്‌സിന് 215 രൂപയും ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്‌സിനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ കമ്പനികൾക്ക് നല്‍കി. കൊവിഷീല്‍ഡിന്റെ 37.5 […]
