ശക്തിധരന്റെ വെളിപ്പെടുത്തലിൽ സർക്കാർ കള്ളക്കളി കളിക്കുന്നു; രമേശ് ചെന്നിത്തല
ശക്തിധരന്റെ വെളിപ്പെടുത്തലിൽ സർക്കാർ കള്ളക്കളി കളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡി.ജി.പി., എ.ഡി.ജി.പിക്ക് കേസ് കൈമാറിയത് തേച്ചു മായ്ചുകളയാൻ വേണ്ടിയാണെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എവിടെയാണോ സംഭവം നടന്നത് ആ സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയത് അന്വേഷിക്കുകയാണ് സാധാരണ ഗതിയില്‍ ചെയ്യേണ്ടത്. മുഖ്യമന്ത്രിയുടെ പേരിലുയര്‍ന്ന ആരോപണമായതുകൊണ്ട് കേസ് തേച്ച് മായിച്ചുകളയാന്‍ എഡിജിപിയെ ഏല്‍പ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ‘പോലീസ് നടപടികളെപ്പറ്റി പരിചയമുള്ള ഒരാളും ഇതംഗീകരിക്കില്ല. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പരമാവധി വൈകിപ്പിച്ച് കേസ് ഇല്ലാതാക്കാനുള്ള […]
