‘നുണ ബോംബുകളെ നിര്‍വീര്യമാക്കുവാന്‍, കണക്കുകള്‍ സംസാരിക്കട്ടെ’; യശ്വന്ത് സിന്‍ഹക്ക് ലഭിച്ചത് റെക്കാഡ് വോട്ടും വോട്ടു വിഹിതമെന്ന് റിയാസ്
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് റെക്കാഡ് വോട്ടാണ് ലഭിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മുന്‍പ് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ കണക്ക് പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. നുണ ബോംബുകളെ നിര്‍വീര്യമാക്കാന്‍ കണക്കുകള്‍ സംസാരിക്കട്ടെയെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നുവെന്നും ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‘നുണ ബോംബുകളെ നിര്‍വീര്യമാക്കുവാന്‍, കണക്കുകള്‍ സംസാരിക്കട്ടെ.’ […]