കൂറുമാറ്റവും അവിശ്വാസവും തുടർക്കഥ ; വീണ്ടും പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
1995 ഒക്ടോബറിൽ ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്ന കാലം മുതൽ കൂറുമാറ്റങ്ങൾക്കും കുതികാൽവെട്ടുകൾക്കും സാക്ഷ്യം വഹിച്ച ചരിത്രമുള്ള ബ്ലോക്ക് പഞ്ചായത്താണ് കുന്ദമംഗലം.കോൺഗ്രസ്സിന് ഭൂരിപക്ഷമുള്ള ബ്ലോക്ക് പഞ്ചായത്തായിട്ട് കൂടി സി പി എമ്മിലെ ഇ . രമേശ് ബാബുവാണ് ആദ്യമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ എത്തിയത്. യുഡിഎഫിലെ ഗോവിന്ദൻ നായർക്ക് ലീഗുമായുള്ള അഭിപ്രായ ഭിന്നതകളാണ് പ്രസിഡന്റ് സ്ഥാനം സി പി എമ്മിന് കിട്ടാൻ കാരണമായത്. യുഡിഎഫിലെ ഗോവിന്ദൻ നായരും എൽ ഡി എഫിലെ രമേശ് ബാബുവും സ്ഥാനാർത്ഥികളായി […]