National

രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വര്‍ഷമായിരുന്നു; അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കി, വനിത സംവരണ ബില്‍ പാസാക്കി; ജി 20 വിജയകരമായി നടത്തി; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

  • 31st January 2024
  • 0 Comments

ന്യൂഡല്‍ഹി: രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വര്‍ഷമായിരുന്നെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്റിനായി. ജമ്മു കാശ്മീര്‍ പുനഃസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി. ജി 20 വിജയകരമായി നടത്തി. കായികരംഗത്തും നേട്ടമുണ്ടായി. പാര്‍ലമെന്റില്‍ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

Kerala News

കുടുംബശ്രീ സ്ത്രീശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃക; കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു

  • 17th March 2023
  • 0 Comments

കേരളത്തിലെ സ്ത്രീകൾ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. തന്റെ പ്രഥമ സന്ദർശനത്തിലാണ് കേരളത്തെ രാഷ്ട്രപതി വാനോളം പുകഴ്ത്തിയത്. സ്ത്രീശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീ എന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ഇന്ത്യയിൽ വിവിധ മേഖലകളിൽ ആദ്യ നേട്ടം കൈവരിച്ച സ്ത്രീകൾ കേരളത്തിൽ നിന്നാണെന്നും നാഞ്ചിയമ്മയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കാനുള്ള ഭാഗ്യമുണ്ടായെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. കുടുംബശ്രീ .25 മത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സിഡിഎസ് അംഗങ്ങള്‍ എഴുതുന്ന കുടുംബശ്രീ ചരിത്രമായ രചനയുടെ ലോഗോ രാഷ്‌ട്രപതി […]

Kerala

രാഷ്ട്രപതി ദ്രൗപദി മുർമു ആദ്യമായി കേരളത്തിൽ; കൊച്ചിയിൽ പ്രൗഢഗംഭീര സ്വീകരണം

  • 16th March 2023
  • 0 Comments

കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമു മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടി വി പി ജോയ്, ഡിജിപി അനില്‍കാന്ത്, തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. കൊച്ചിയിലെ ഐഎൻഎസ് ​വിക്രാന്ത് സന്ദർശത്തിനു ശേഷം ഐഎൻഎസിലെ ദ്രോണാചാര്യയിലെ പരിപാടിയിലും, കൊല്ലത്തെ അമൃതാനന്ദമയീ മഠത്തിലെ ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും. കുടുംബശ്രീയുടെ രജത ജൂബിലി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതിയായി ചുമതലയെടുത്ത ശേഷം ദ്രൗപദി മുർമുവിന്റെ ആദ്യ […]

National News

രാഷ്ട്രപതി‌യായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും;വർണാഭമായ ചടങ്ങുകൾ

  • 25th July 2022
  • 0 Comments

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞചെയ്യും.രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യത്തെ രാഷ്ട്രപതിയായി ചരിത്രം കുറിക്കാനായി ഒരുങ്ങുകയാണ് ദ്രൗപദി മുർമു. സത്യപ്രതിജ്ഞാ ചടങ്ങിനായി വിശിഷ്ടാതിഥികള്‍ പാര്‍ലമെന്റിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ ഇന്ത്യന്‍ അംബാസിഡറാണ് ആദ്യമെത്തിയത്.രാവിലെ 9.22 ന് രാഷ്‌ട്രപതി ഭവനിലെ നോർത്ത് കോർട്ടിലെത്തുന്ന ദ്രൗപദി മുർമു കാലാവധി പൂർത്തിയാക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. തുടർന്ന് 9.49ന് രാഷ്ട്രപതിക്കുള്ള പ്രത്യേക വാഹനത്തിൽ ഇരുവരും പാർലമെന്റിലേക്ക് […]

National News

പുതിയ രാഷ്ട്രപതിയെ കാത്ത് രാജ്യം, വോട്ടെണ്ണല്‍ രാവിലെ 11 മണിക്ക് തുടങ്ങും, ഫലം വൈകിട്ടോടെ

  • 21st July 2022
  • 0 Comments

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് ഇന്ന് അറിയാം. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്റില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദീ മുര്‍മൂവും പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയുമാണ് മത്സര രംഗത്ത്. പാര്‍ലമെന്റിലെ അറുപത്തി മൂന്നാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി സി മോദി ഫലം പ്രഖ്യാപിക്കും. ജൂലൈ 25നു രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ. സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായാണ് അന്ന് അധികാരമേല്‍ക്കുക. 771 എംപിമാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്. […]

National News

ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു, മുന്‍തൂക്കം ദ്രൗപതി മുര്‍മുവിന്

  • 18th July 2022
  • 0 Comments

ഇന്ത്യയുടെ 15- ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 10 മണിയോടെ പാര്‍ലമെന്റില്‍ ആരംഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. എംപിമാരും എംഎല്‍എമാരുമടക്കം 4,809 പേരാണ് വോട്ട് ചെയ്യുക. പാര്‍ലമെന്റിലെ 63-ാം നമ്പര്‍ മുറിയാണ് പോളിംഗിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച ദ്രൗപതി മുര്‍മു വിജയം ഉറപ്പാക്കിയിട്ടുണ്ട്, അതായത് 6.61 ലക്ഷത്തിന് മുകളില്‍ വോട്ട് മൂല്യം. […]

International News

ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബയ രജപക്സെ ലങ്ക വിട്ടു; സൈനിക വിമാനത്തില്‍ മാലിദ്വീപിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

  • 13th July 2022
  • 0 Comments

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സ മാലിദ്വീപിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. സൈനിക വിമാനത്തില്‍ ഭാര്യയ്ക്കും അംഗരക്ഷകര്‍ക്കുമൊപ്പമാണ് രജപക്സെ രാജ്യം വിട്ടത്. മാലിദ്വീപിലേക്കാണ് പ്രസിഡന്റ് രക്ഷപെട്ടതെന്നാണ് വിവരം. പ്രസിഡന്റിന്റെ വിമാനം ഇറക്കാന്‍ വലിയ രാഷ്ട്രീയ സമ്മര്‍ദമാണ് മാലിക്കുമേല്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇന്ന് രാജിവെക്കുമെന്നായിരുന്നു രജപക്സെ നേരത്തെ അറിയിച്ചിരുന്നത്. പ്രസിഡന്റ് എന്ന നിലയില്‍ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പ്രതിരോധമുണ്ടെങ്കിലും രാജിവെച്ചു കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്തേക്കുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് രാജി വെക്കുന്നതിന് മുമ്പ് രാജ്യം വിട്ടത്. കഴിഞ്ഞ ദിവസം ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഗോതബയയെ […]

Kerala News

കേരളത്തില്‍നിന്നു പത്തു പേര്‍ക്കു ബഹുമതി;രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

  • 25th January 2022
  • 0 Comments

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് ഐ ജി സി നാഗരാജു ഉൾപ്പെടെ 10 പേർ മെഡലിന് അർഹരായി. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എസ് പി ജയശങ്കര്‍ രമേഷ് ചന്ദ്രന്‍, ഡി വൈ എസ് പി മാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍ ,വേണുഗോപാലന്‍ ആര്‍ കെ, ശ്യാം സുന്ദര്‍ ടി.പി ,ബി കൃഷ്ണകുമാര്‍,സിനീയര്‍ സിപിഒ ഷീബാ കൃഷ്ണന്‍കുട്ടി, അസ്റ്റിസ്റ്റ് കമ്മീഷണര്‍ എം.കെ ഗോപാലകൃഷ്ണന്‍, എസ് ഐ സാജന്‍ കെ ജോര്‍ജ്ജ്, എസ് […]

Kerala News

രാഷ്ട്രപതിയുടെ കേരള സന്ദര്‍ശത്തിനിടെ സുരക്ഷാ വീഴ്ച;വാഹനവ്യൂഹത്തിനിടയിലേക്ക് മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചു,അപകടം ഒഴിവായത് തലനാരിഴക്ക്

  • 24th December 2021
  • 0 Comments

രാഷ്ട്രപതി രാംവാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശത്തിനിടെ സുരക്ഷാ വീഴ്ച. രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ തിരുവനന്തപുരം മേയറുടെ കാർ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമിച്ചു. ഇന്നലെ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള വഴിയിലാണ് സംഭവം.കേന്ദ്ര പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടയില്‍ മറ്റൊരു വാഹനം കയറ്റാന്‍ പാടില്ല.14 വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്. ഇതില്‍ എട്ടാമത്തെ വാഹനത്തിന് പിറകിലായി മേയറുടെ വാഹനം കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.തുമ്പ സെന്റ് സേവ്യേഴ്‌സ് മുതല്‍ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹനത്തിന് സമാന്തരമായി സഞ്ചരിക്കുകയായിരുന്നു. […]

Entertainment News

‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍

  • 9th December 2021
  • 0 Comments

ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി.ഇരുവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി. സിദ്ദിഖിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. ഷമ്മി തിലകന്‍ മൂന്നു സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയിരുന്നെങ്കിലും ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാല്‍ പത്രിക തള്ളിയിരുന്നു.വൈസ് പ്രസിഡന്റ് പദവിയില്‍ ആശ ശരത്, ശ്വേത മേനോന്‍ എന്നിവർ എത്തി. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. 21 വര്‍ഷം തുടര്‍ച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുന്നു.

error: Protected Content !!