നിത്യ ഹരിത നായകൻ ഓർമ്മയായിട്ട് ഇന്നേക്ക് 33 വർഷം
38 വർഷത്തെ അഭിനയജീവിതത്തിൽ 781 സിനിമകളിൽ നായകനായി ലോക റെക്കോഡ് സ്വന്തമാക്കിയ, മലയാളത്തിൻ്റെ എക്കാലത്തെയും നിത്യ ഹരിതനായകൻ പ്രേം നസീര്‍ ഓർമ്മയായിട്ട് ഇന്നേക്ക് 33 വർഷം. 1989 ജനുവരി 16ന് 63 വയസ് തികയും മുമ്പേ സംഭവിച്ച ആ അപ്രതീക്ഷിത വിയോഗം മലയാള സിനിമയ്ക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്എന്നാൽ സത്യന്റെയും നസീറിന്റെയും അരങ്ങേറ്റ ചിത്രമായ ത്യാഗസീമ […]
