ഗർഭിണിയായ യുവതിയെ പീഡിപ്പിച്ചു; യുവാവും ഭാര്യയും അറസ്റ്റിൽ
ഒഡീഷയിലെ നബരംഗ്പൂർജില്ലയിൽ ഗർഭിണിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവും ഭാര്യയും അറസ്റ്റിൽ. ഭാര്യയുടെ അറിവോടെ അയൽവാസിയും ബന്ധുവുമായ യുവതിയെ യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ പീഡിപ്പിക്കുന്ന രംഗങ്ങൾ ഭാര്യ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഒഡീഷയിലെ ജഗനാത്പുർ എന്ന ഗ്രാമത്തിലാണ് ഗര്‍ഭിണിയായ യുവതിയുടെ വീട്.ആശുപത്രിയിലേക്ക് പോകാൻ എളുപ്പത്തിലാണ് ഫെബ്രുവരി 28ന് തന്റെ ബന്ധുവായ പദ്മ രുഞ്ജികറിന്‍റെ വീട്ടിലെത്തിയത്. ആശാ വർക്കാറായ പദ്മ തന്നെ സഹായിക്കുമെന്ന് കരുതിയാണ് അവിടേക്ക് വന്നതെന്ന് യുവതി […]
