കോണ്‍ഗ്രസിലേക്കില്ല, ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോര്‍
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് ഇല്ല. പാര്‍ട്ടിയില്‍ ചേരണമെന്ന കോണ്‍ഗ്രസ് അഭ്യര്‍ഥന പ്രശാന്ത് കിഷോര്‍ തള്ളി. കോൺഗ്രസിന്റെ ഉപാധികൾ അംഗീകരിക്കാനാകില്ലെന്നു പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചത്. പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്കു മേലുള്ള ചര്‍ച്ചയ്ക്കു പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ് 2024 രൂപവത്കരിക്കുകയും നിര്‍ണായകചുമതലകളുള്ള ഈ സമിതിയുടെ ഭാഗമാകാനും പാര്‍ട്ടിയില്‍ ചേരാനും അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം ഇത് നിരസിച്ചു. പ്രശാന്ത് കിഷോര്‍ പാര്‍ട്ടിക്ക് നല്‍കിയ ഉപദേശങ്ങള്‍ക്ക് നന്ദിയെന്നും […]
