Kerala News

ബത്തേരി കോഴ കേസ്; ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്‍റേത്

  • 21st September 2022
  • 0 Comments

ബത്തേരി ബിജെപി കോഴക്കേസിൽ ജെ ആർ പി ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റേത് തന്നെയെന്നാണ് ഫോറൻസിക്ക് റിപ്പോർട്ട്.പരിശോധന നടത്തിയ 14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ് ഇനി ലഭിക്കാനുള്ളത്.കെ സുരേന്ദ്രനും സി കെ ജാനുവിനും പ്രശാന്ത്‌ മലവയലിനും എതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് വിവിധ സ്ഥലങ്ങളില്‍വെച്ച് മുപ്പത്തിയഞ്ച് […]

Kerala News

ബി ജെ പി നേതാക്കളുൾപ്പെട്ട ബത്തേരി കോഴക്കേസ്; പ്രസീത അഴിക്കോടും സി കെ ജാനുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

  • 9th November 2021
  • 0 Comments

ബിജെപി നേതാക്കളുൾപ്പെട്ട ബത്തേരി കോഴക്കേസിലെ പ്രസീത അഴിക്കോടും സി കെ ജാനുവും തമ്മിലുള്ള ഫോൺ സംഭാഷണ രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു.ബത്തേരിയിൽ സ്ഥാനാർത്ഥിയാകുന്നതിന് വേണ്ടി ബിജെപി, സികെ ജാനുവിന് ലക്ഷങ്ങൾ നൽകിയെന്ന ജെ ആർ പി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന കൂടുതൽ ശബ്ദ രേഖകളാണ് പ്രസീതയുടെ മൊബൈൽ ഫോണിൽ നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചത് . കെ സുരേന്ദ്രൻ നൽകിയ 10 ലക്ഷം രൂപ എങ്ങനെ ചെലവഴിച്ചു എന്നതിനെ കുറിച്ച് പ്രസീതയും സി കെ ജാനുവും സംസാരിക്കുന്നതിന്റെ […]

Kerala News

ശബ്ദരേഖയെ കുറിച്ച് അറിയില്ല’; ആക്രമിക്കുന്നത് ആദിവാസി സ്ത്രീ ആയതിനാൽ; ആരോപണങ്ങൾ നിഷേധിച്ച് സി. കെ ജാനു

  • 24th June 2021
  • 0 Comments

കോഴാരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സി. കെ ജാനു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സി. കെ ജാനു പറഞ്ഞു. ആരോപണങ്ങൾ തനിക്ക് നേരെയാണ്. താൻ മാത്രമാണ് ആക്രമിക്കപ്പെടുന്നത്. തന്നെ വ്യക്തിപരമായി ചിലർ തേജോവധം ചെയ്യുകയാണ്. സ്വർണക്കടത്ത് ഉൾപ്പടെ സംഭവങ്ങളുണ്ട്. അതിലൊന്നും നടപടിയില്ല. സി. കെ ജാനു ആദിവാസി ആയതുകൊണ്ട് എന്തുമാകാമെന്നാണോ? സുരേന്ദ്രന്റേയും പ്രസീതയുടേയും ഫോൺ സംഭാഷണം സംബന്ധിച്ച് വാർത്തകളിലൂടെയാണ് അറിയുന്നതെന്നും സി. കെ ജാനു വ്യക്തമാക്കി. ആരോപണങ്ങൾ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും കേസ് കേസിന്റെ വഴിക്ക് നടക്കട്ടെയെന്നും […]

error: Protected Content !!