എല്ലാവരും ചോദിച്ചു പ്രണവ് എവിടെ;മറുപടി പറഞ്ഞ് വിശാഖ്
ഹൃദയം സിനിമയുടെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹം താരസമ്പന്നമായാണ് നടന്നത്.മോഹൻലാൽ, ശ്രീനിവാസൻ, റഹ്മാൻ അടക്കം നിരവധി പേരാണ് ചടങ്ങുകൾക്ക് സാക്ഷിയാകാൻ എത്തിയത്. വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ് അടക്കം ഹൃദയം സിനിമയിലെ താരങ്ങളും എത്തിയിരുന്നു. എന്നാൽ വിവാഹത്തിന് പ്രണവ് മോഹൻലാലിന്റെ അസാനിധ്യം ചർച്ചയായി. എല്ലാവരും ഒന്നടങ്കം ചോദിച്ച ചോദ്യം പ്രണവ് എവിടെ എന്നായിരുന്നു.വിവാഹശേഷം വധുവിനൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി വിശാഖ് പ്രണവ് കല്യാണത്തിന് എത്താത്തതിനെ കുറിച്ച് പറയുകയും ചെയ്തു. “പ്രണവ് ഒരു ട്രിപ്പിലാണ്. അവന്‍ അന്ന് […]