News

പ്രണാബ് മുഖര്‍ജിയുടെ നില കൂടുതല്‍ വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍

 മസ്തിഷ്‌ക ശാസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ നില കൂടുതല്‍ വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ആരോഗ്യ നില താളം തെറ്റിയ നിലയില്‍ ആണെന്നും ശ്വാസകോശത്തിലെ അണുബാധക്ക് ചികിത്സ തുടരുകയാണെന്നും വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഈ മാസം പത്തിനാണ് മുഖര്‍ജിയെ ഡല്‍ഹി ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചത് നീക്കം ചെയ്യാന്‍ നടത്തിയ ശാസ്ത്രക്രിയയയെ തുടര്‍ന്ന് 16 ദിവസമായി ഇതേ അവസ്ഥയിലാണ്. […]

error: Protected Content !!