ചന്ദ്രനിൽ നിന്നുള്ള ചിത്രം;നടന്‍ പ്രകാശ് രാജിനെതിരെ പരാതി,കേസെടുത്തു
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചുവെന്നാരോപിച്ച് നൽകിയ പരാതിയിൽ നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് കേസ് റജിസ്റ്റർ ചെയ്തതായി അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം എക്സിൽ പ്രകാശ് രാജ് പങ്കുവെച്ചത്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് രാജ് ചിത്രം […]