വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവിടെ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും അത് വേണ്ട’;പരാമര്‍ശവുമായി ബിജെപി എംപി പ്രജ്ഞാ സിങ്
കർണാടകയിലെ ഹിജാബ് വിവാദം ചർച്ചയാകുന്നതിനിടെ പ്രസ്താവനയുമായി ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിങ് താക്കൂര്‍. ആരെങ്കിലും അവരുടെ വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവിടെ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും അത് വേണ്ട’ അവർ പറഞ്ഞു.മദ്രസകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപാനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രഗ്യാ സിങ് താക്കൂര്‍ പറഞ്ഞു. ഭോപ്പാൽ എംപി പറഞ്ഞുബര്‍ഖേദ പഠാനി പ്രദേശത്തെ ക്ഷേത്രത്തില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് താക്കൂര്‍ അഭിപ്രായം വ്യക്തമാക്കിയത്. “നിങ്ങള്‍ക്ക് മദ്രസകളുണ്ട്. അവിടെ നിങ്ങള്‍ ഹിജാബ് ധരിക്കുകയോ ഖിജാബ് പ്രയോഗിക്കുകയോ […]
