എന്റെ ഒരു ദിവസത്തെ ഓട്ടം, വിജയൻ കാരന്തൂരിന് വേണ്ടി
അഞ്ചുവർഷമായി ഗുരുതമായ കരൾ രോഗം പിടിപെട്ടു ചികിത്സയിൽ കഴിയുന്ന വിജയൻ കാരന്തൂരിന്റെ ചികിത്സാ ചെലവിനായികുന്ദമംഗലം ഓട്ടോറിക്ഷ ഡ്രൈവറും കലാകാരനുമായ പ്രജീഷ് (കുട്ടൻ) തന്റെ ഒരു ദിവസത്തെ ഓട്ടം മാറ്റിവെക്കാൻ ഒരുങ്ങുന്നു. ഒരു ദിവസം ഓട്ടോ ഓടിച്ചു ലഭിക്കുന്ന പണം അദ്ദേഹത്തിന്റെ ചികിത്സാ ചിലവിലേക്ക് സംഭാവന ചെയ്യുക എന്ന ആശയവുമായാണ് പ്രജീഷ് മുൻപോട്ട് വന്നിരിക്കുന്നത്. കുന്ദമംഗലത്തെ മറ്റ് ഓട്ടോകാർക്കും ഈ കൈകോർക്കലിൽ പങ്കാളികളാവാൻ ഇതൊരു മാതൃകാപരമായ ചുവടുവെപ്പാണ്. ‘എത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ ചികിത്സാ സഹായത്തിനുള്ള പണം സ്വരൂപിക്കാൻ കഴിയണമെന്നും, […]