Entertainment News

ആദിപുരുഷ് മോശമാണെന്ന് റിവ്യൂ; പ്രേക്ഷകനെ മർദിച്ച് ആരാധകർ

  • 16th June 2023
  • 0 Comments

പ്രഭാസ് നായകനായെത്തിയ ആദിപുരുഷ് മോശമാണെന്ന് പറഞ്ഞ പ്രേക്ഷകനെ വളഞ്ഞിട്ട് മർദിച്ച് താരത്തിന്റെ ആരാധകർ. സിനിമ കണ്ടിറങ്ങിയ ശേഷം തന്റെ അഭിപ്രായം മാധ്യമങ്ങൾക്കു മുന്നിൽ പങ്കുവയ്ക്കുന്നതിനിടെ കർണാടകയിൽ തിയറ്ററിനു മുന്നിൽ വച്ചാണ് ആരാധകർ വളഞ്ഞിട്ട് യുവാവിനെ ആക്രമിച്ചത്. അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. അതിന്‍റെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ‘താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന […]

Kerala

നടൻ പ്രഭാസിന്റെ ആരോഗ്യ നില മോശം: ചികിത്സക്കായി വിദേശത്തേക്ക്

  • 10th March 2023
  • 0 Comments

നടൻ പ്രഭാസിന്റെ ആരോഗ്യ നില മോശമായതോടെ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയിരിക്കുകയാണെന്ന് റിപ്പോർട്ട്. താരത്തിന് ഹൈ ടെംപറേച്ചര്‍ ആവുകയും സുഖം പ്രാപിക്കാത്തത് മൂലം ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതായുമാണ് റിപ്പോര്‍ട്ടുകള്‍. പ്രഭാസിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. താരം ചികിത്സ്‌ക്കായി വിദേശത്തേക്ക് പോയതിനാല്‍ താരത്തിന്റെ പ്രൊജക്ട് കെയും സലാറും വൈകുമെന്നാണ് സൂചന. താരത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ആരാധകര്‍. അതേസമയം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Entertainment News

നായകന്റെ ഇൻട്രോസീനിൽ സ്ക്രീനിന് മുന്നിൽ ആരാധകരുടെ പടക്കം പൊട്ടിക്കൽ ;തിയേറ്ററിൽ തീപ്പിടിത്തം

  • 24th October 2022
  • 0 Comments

പ്രഭാസിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ‘ബില്ല’ എന്ന ചിത്രത്തിന്‍റെ പ്രത്യേക ഷോക്കിടെ തിയേറ്ററിന് തീപ്പിടിച്ചു.ആന്ധ്രയിലെ ​കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററാണ് പ്രഭാസ് ആരാധകരുടെ അമിതാഹ്ലാദത്തിൽ അ​ഗ്നിക്കിരയായത്.നായകന്‍റെ ഇന്‍ട്രോ സീന്‍ വന്നതോടെ ആവേശം മൂത്ത ആരാധകർ സ്ക്രീനിന് മുന്നിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നു. എന്നാല്‍ തീ പടര്‍ന്ന് തീയറ്ററില്‍ തീആയി. ഇതോടെ തീയറ്ററിലുള്ളവര്‍ ഓടി രക്ഷപ്പെട്ടു. സിനിമയ്ക്കെത്തിയ ഏതാനും ചിലരുടെ സഹായത്തോടെ തിയേറ്റർ ജീവനക്കാർ തന്നെയാണ് തീയണച്ചത്. എന്നാൽ ആർക്കും പരിക്കില്ല. സംഭവത്തിന്റെ വീഡിയോ പ്രശസ്ത സംവിധായകൻ രാം […]

Entertainment News

‘ഓം എവിടെ, റൂമിലേക്ക് വാ..’ ടീസറിന് പിന്നാലെ കട്ടകലിപ്പില്‍ പ്രഭാസ്,ട്രോളില്‍ ട്രെന്‍ഡിങ്

  • 4th October 2022
  • 0 Comments

ആദിപുരുഷിന്റെ ടീസറിനെ ട്രോളി സോഷ്യൽ മീഡിയ എത്തിയതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനെ പ്രഭാസ് വിളിക്കുന്നൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമയുടെ ടീസർ റിലീസിന് പിന്നാലെ സംവിധായകൻ ഓം റൗട്ടിനെ തന്റെ മുറിയിലേക്ക് വിളിക്കുന്ന പ്രഭാസ് എന്ന് പ്രചരിക്കുന്ന ട്രോൾ വീഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. Prabhas angry reaction after teaser on producer #BhushanKumar and director #OmRaut @PrabhasRaju @kritisanon @mesunnysingh @TSeries @aajtak @ZeeNews @omraut pic.twitter.com/hRBgoTTWee — Nandan kumar […]

Entertainment News

രാമനായി പ്രഭാസ്; ആദിപുരുഷ് 2023 ജനുവരി 12ന്

  • 1st March 2022
  • 0 Comments

പ്രഭാസ് നായകനായി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആദിപുരുഷ് 2023 ജനുവരി 12ന് റിലീസ് ചെയ്യും . ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും.‘രാമായണമാണ് ചിത്രത്തിന്റെ കഥയുടെ അടിസ്ഥാനം. 3ഡി ആക്ഷന്‍ ഡ്രാമയായി ആണ് സിനിമ പുറത്തിറങ്ങുന്നത്. ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ലങ്കേഷ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൃതി സനോനാണ് സിനിമയിലെ നായിക. സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സല്‍ ഷേത്, തൃപ്‍തി തുടങ്ങിയവരും സിനിമയിൽ […]

Entertainment News

വിധിയും പ്രണയവും നേർക്കുനേർ; രാധേ ശ്യാം മാർച്ചിൽ പ്രദർശനത്തിനെത്തും

  • 2nd February 2022
  • 0 Comments

സാഹോയ്ക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന പ്രണയ ചിത്രം രാധേ ശ്യാം മാര്‍ച്ച് 11ന് പ്രദർശനത്തിനെത്തും. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയുന്നത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാവുന്ന ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൂജ ഹെ​ഗ്ഡേ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രേരണ എന്നാണ് പൂജയുടെ കഥാപാത്രത്തിന്റെ പേര്.സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ […]

Entertainment

താൻ ആരാധിക്കുന്നത് നയൻതാരയെ: മനസ് തുറന്ന് പ്രഭാസ്

തനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ള നായിക നയൻതാരയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രഭാസ്. സാഹോ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടക്കാണ് നയന്‍താരയോടുള്ള ഇഷ്ടത്തെ കുറിച്ച്‌ പ്രഭാസ് തുറന്നുപറഞ്ഞത്. നയൻതാര ഉയർത്തുന്ന സ്‌ക്രീന്‍ സ്‌പേയ്‌സും അഭിനയത്തിലുള്ള കഴിവും തനിക്ക് വളരെ അധികം ഇഷ്ടമാണ് എന്നും താരം തുറന്നു പറഞ്ഞു. 2007 ല്‍ പ്രദർശനത്തിനെത്തിയ യോഗി എന്ന ചിത്രത്തിന് വേണ്ടി നയന്‍താരയും പ്രഭാസും ഒന്നിച്ചഭിനയിച്ചിരുന്നു.

Entertainment

റിലീസ് ചെയ്തയുടന്‍ സഹോയുടെ വ്യാജ പതിപ്പുമായി തമിഴ് റോക്കേര്‍സ്

ഇന്ന് റിലീസ് ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘സാഹോ’യുടെ വ്യാജപതിപ്പ് തമിഴ് റോക്കേര്‍സ് എന്ന പൈറേറ്റഡ് വെബ്‌സൈറ്റില്‍. ചിത്രം മുഴുവനായി തമിഴ് റോക്കേര്‍സ് വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രഭാസ്, ശ്രദ്ധ എന്നിവര്‍ പ്രധാന കഥാപാത്രമാവുന്ന സിനിമ ഇന്ത്യന്‍ സിനിമ ചരത്രത്തില്‍ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായാണ് കണക്കാക്കുന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന് റിലീസ് ചെയ്ത ചിത്രം വ്യാജപതിപ്പ് ഇറങ്ങി എന്നത് ഏറെ ആശങ്കയോടെയാണ് സിനിമ പ്രേമികള്‍ കാണുന്നത്. അടുത്തിടെ ഇറങ്ങിയ അജിത് നായകനായ […]

error: Protected Content !!