41 ഇഞ്ച് നീളമുള്ള ഹോക്കി സ്റ്റിക്കുമായി എനിക്ക് കളിക്കാം പക്ഷെ..ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരേ പി ആർ ശ്രീജേഷ്
ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരേ മലയാളി സ്പോർട്സ് താരം പി ആർ ശ്രീജേഷ്.തന്റെ ഹോക്കി സ്റ്റിക്കിന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധിക ഫീസ് ഈടാക്കിയെന്ന് ശ്രീജേഷ് പറഞ്ഞു.ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു താരം. 41 ഇഞ്ചുള്ള ഹോക്കി സ്റ്റിക്കിന് അധിക ചാര്‍ജായി വിമാനക്കമ്പനി 1500 രൂപയാണ് ഈടാക്കിയത്. ഫീസ് അടച്ചതിന്റെ പ്രിന്റൗട്ടിന്റെ ചിത്രം താരം ട്വീറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ 41 ഇഞ്ച് നീളമുള്ള ഹോക്കി സ്റ്റിക്കുമായി കളിക്കാനുള്ള അനുമതി എനിക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ ഇന്‍ഡിഗോ വിമാനക്കമ്പനി 38 ഇഞ്ചില്‍ […]