Kerala News

വീടുകൾ പെട്ടിമുടിയിൽ നിന്ന് 32 കിലോമീറ്റർ അകലെ; ഇരകൾ ഹൈകോടതിയിൽ

  • 9th August 2021
  • 0 Comments

.പെട്ടിമുടിയില്‍ ദുരന്തത്തിൽ പെട്ടവർക്ക് സർക്കാർ നൽകിയ വീടുകൾ ദുരന്ത സ്ഥലത്ത് നിന്ന് 32 കിലോമീറ്റര്‍ അകലെയാണെന്നും റേഷന്‍ വാങ്ങാന്‍ പോലും കിലോമീറ്ററുകളോളം കല്‍നടയായി പോകേണ്ട സ്ഥിതിയാണെന്നും വാസയോഗ്യമല്ലാത്ത ഭൂമിയിലാണ് വീടുകൾ ഉള്ളതെന്നുംവാഹനങ്ങൾ പോലും പോകാത്ത ഇടമാണെന്നും ഇരകൾ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ കണ്ണന്‍ ദേവന്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമിയില്‍ വീട് വെക്കാന്‍ സ്ഥലം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. അതേ സമയം, ദുരിതബാധിതര്‍ക്കായി കുറ്റിയാര്‍ വാലിയില്‍ 8 വീട് നിര്‍മിച്ചെന്നും 6 പേര്‍ക്ക് പട്ടയം അനുവദിച്ചുവെന്നും […]

News

പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി

ഇടുക്കിയിലെ പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ആറ് വയസുള്ള ആണ്‍കുട്ടിയുടെയും വൃദ്ധന്റെയും അടക്കം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഗ്രാവല്‍ ബാങ്കിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണ സംഖ്യ 60 ആയി. പത്ത് പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയില്‍ ദുരന്തമുണ്ടായത്. പ്രദേശത്ത് താമസിച്ചിരുന്ന തോട്ടംതൊഴിലാളികളായിരുന്നു അപകടത്തില്‍പ്പെട്ടിരുന്നത്. സംഭവ സ്ഥലത്തേക്കുള്ള റോഡ് തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. പ്രദേശത്ത് പത്തടി ഉയരത്തില്‍ മണ്ണ് അടിഞ്ഞിരുന്നു. അപകടത്തില്‍പ്പെട്ട അവസാനത്തെ ആളെ […]

News

പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

മൂന്നാറിലെ പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഗ്രാവൽ ബാങ്ക് ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 53 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഇനി കണ്ടെത്താനുള്ള 18 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പെട്ടിമുടിയാര്‍ ചെന്ന് ചേരുന്ന കടലാര്‍, കടലാറെത്തുന്ന കരിമ്പിരിയാര്‍ എന്നിവിടങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കും. കുത്തൊഴുക്കുള്ള പെട്ടിമുടിയാറിലെ തിരച്ചിലാണ് ഏറ്റവും ദുര്‍ഘടം. എന്നാല്‍ പ്രദേശത്ത് തിരച്ചില്‍ ദുഷ്‌കരമാവുകയാണ്. ദിവസം കഴിയുംതോറും മൃതദേഹങ്ങള്‍ കിട്ടാനുള്ള സാധ്യത കുറയുകയാണ്. കഴിഞ്ഞ ദിസങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ […]

error: Protected Content !!