സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 432 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്. 96 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. സംസ്ഥാനത്ത ഇന്ന് ഒരു മരണവും സംഭവിച്ചിട്ടുണ്ട്. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്ക് രോഗികളില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് 196 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം […]
