തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം സുതാര്യമല്ലെന്ന് ബിജെപി

  • 15th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് കണക്കാക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോവിഡ് ബാധിതർക്കുള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം സുതാര്യമല്ലെന്നാണ് ബിജെപിയുടെ വാദം. സമാന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി . തൃശൂർ ജില്ലയിലെ സ്പെഷ്യൽ ബാലറ്റ് വിതരണം ചെയ്തതിൽ വ്യാപക ക്രമക്കേടെന്നാണ് കോണ്‍ഗ്രസ് ആരോപണം. ലിസ്റ്റിൽ ഉൾപ്പെട്ടതിനേക്കാൾ കൂടുതൽ സ്പ്ഷ്യൽ ബാലറ്റ് എത്തിയാല്‍ വോട്ട് എണ്ണൽ തടയുമെന്ന് ടി എൻ പ്രതാപൻ എംപി പറഞ്ഞു. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് ജില്ലാ […]

തദ്ദേശ തിരഞ്ഞെടുപ്പ്; സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തിന് അധിക മാര്‍ഗനിര്‍ദേശങ്ങള്‍

കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതിന് സംസ്ഥാന തെരഞ്ഞടെുപ്പ് കമ്മീഷന്‍ അധിക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നേരിട്ട് നല്‍കുന്നതിന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സമാനമായ തസ്തികയിലുള്ളവര്‍ വേണമെന്ന് നിര്‍ബന്ധമില്ല. സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായി വില്ലേജ് ഓഫീസര്‍ തസ്തികയിലുള്ളവരെയോ അതിന് സമാനമായ തസ്തികയിലുള്ളവരെയോ കൂടി പരിഗണിക്കും. സ്പെഷ്യല്‍ വോട്ടര്‍ ഫോറം 19 ബി യിലെ അപേക്ഷ കൈപ്പറ്റി ഒപ്പിട്ട് നല്‍കുകയും ബാലറ്റ് പേപ്പര്‍ കൈമാറുകയും ചെയ്താല്‍ മാര്‍ക്ക്ഡ് കോപ്പിയില്‍ അയാളുടെ […]

പ്രവാസി ഇന്ത്യക്കാർക്ക് തപാൽ വോട്ട്

തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാജ്യത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ നിർണായക ചുവടുവെപ്പിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റുകൾ വഴി അടുത്ത വർഷം കേരളത്തിലടക്കം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കാനാകും. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പ്: തപാൽ വോട്ട് അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും

  • 28th November 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. കൊവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കുംഉള്ള സ്‌പെഷ്യൽ തപാൽ വോട്ടിനുള്ള പട്ടിക നാളെ മുതൽ തയാറാക്കി തുടങ്ങും. ഡിസംബർ 7 ന് വൈകിട്ട് 3 മണി വരെ പോസിറ്റീവ് ആവുകയോ നിരീക്ഷണത്തിൽ പ്രവേശിക്കുകയോ ചെയ്യുന്നവർക്കാകും സ്പെഷ്യൽ തപാൽ വോട്ട് സാധ്യമാവുക. പട്ടികയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ പോളിങ് ഓഫിസർമാർ വീടുകളിൽ തപാൽ ബാലറ്റ് എത്തിക്കും.വോട്ടർപട്ടികയുമായി പരിശോധിച്ചശേഷമാകും പോസ്റ്റൽ ബാലറ്റ് അനുവദിക്കുക. വോട്ട് രേഖപ്പെടുത്തിയ ശേഷം രജിസ്‌ട്രേഡ് പോസ്റ്റ് വഴിയോ […]

തദ്ദേശ തിരഞ്ഞെടുപ്പ്;കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്

  • 27th November 2020
  • 0 Comments

തദ്ദേശതെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് തപാൽ വോട്ടിനുള്ള മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. വോട്ടെടുപ്പ് തീയതിക്ക് 10 ദിവസം മുൻപ് തപാൽ വോട്ടിനുള്ള നടപടി തുടങ്ങും. അന്ന് മുതൽ രോഗമുള്ളവരുടെ വീടുകളിൽ പോളിംഗ് ഉദ്യോഗസ്ഥർ എത്തി വോട്ട് രേഖപ്പെടുത്തി വാങ്ങും. തലേദിവസം മൂന്ന് മണിവരെ പോസിറ്റീവ് ആകുന്നവരുടെ വീടുകളിൽ പോളിംഗ് ഉദ്യോഗസ്ഥർ തപാൽ വോട്ടുമായി എത്തും. രോഗം മൂലം മറ്റ് ജില്ലകളിൽ പെട്ടുപോയവർക്കും തപാൽ വോട്ടിന് അപേക്ഷിക്കാം. തലേദിവസം മൂന്ന് മണിക്ക് ശേഷം രോഗം വരുന്നവർക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് […]

error: Protected Content !!