Kerala

‘മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയൻ ആണ് ബോട്ടിന്റെ ഉടമ’; വി.എസ്.ജോയി

മലപ്പുറം∙ താനൂരില്‍ അപകടത്തിൽപ്പെട്ട ബോട്ട് മാന്വൽ അനുസരിച്ചു നിർമിച്ച ബോട്ട് അല്ലെന്ന് ആരോപണം. മൽസ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി മേടിച്ചു രൂപമാറ്റം നടത്തി ഉണ്ടാക്കിയതാണ്. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നുവെന്ന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വി.എസ്.ജോയി ഫെയ്സ്ബുക്കില്‍ കുറിച്ചു. 18 പേരെ കയറ്റാവുന്ന ബോട്ടിൽ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കയറ്റി. ആറേകാലിന് അവസാനിപ്പിക്കേണ്ടുന്ന യാത്ര എഴേകാൽ വരെ […]

Kerala News

പാകിസ്ഥാനോട് ചേർക്കപ്പെട്ട ഭാഗം’ ആസാദ് കാശ്മീർ;കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

  • 12th August 2022
  • 0 Comments

മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍ കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദത്തിൽ.ജമ്മു കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച പോസ്റ്റാണ് വിവാദമായത്.ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീരെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ജലീല്‍ പറയുന്നുണ്ട്. ചിരിക്കാന്‍ മറന്ന് പോയ ജനതയായി കാശ്മീരികള്‍ മാറിയ മട്ടുണ്ട്. കാശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകള്‍ മുതല്‍ക്കേ ജനങ്ങളോട് ഇന്ത്യന്‍ പട്ടാളം സൗഹൃദത്തോടെ […]

Kerala News

മയക്കുമരുന്ന് മാഫിയക്ക് പിന്നിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ കുറിച്ച് സമഗ്രമായി അന്വേഷിക്കണം രമേശ് ചെന്നിത്തല

  • 3rd September 2020
  • 0 Comments

മയക്കുമരുന്ന് മാഫിയ കേരളത്തില്‍ പിടിമുറുക്കുന്നതിന് പിന്നിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ സമഗ്രമായി അന്വേഷിച്ചു പുറത്ത് കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളെ പുറത്ത് കൊണ്ടുവരുന്നതില്‍ പോലീസും, നര്‍ക്കോട്ടിക്സ് സെല്ലും കാണിക്കുന്ന അലംഭാവം സംശയാസ്പദവും, കുറ്റകരവുമാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു. രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം മയക്കുമരുന്ന് മാഫിയ കേരളത്തില്‍ പിടിമുറുക്കുന്നതിന് പിന്നിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ സമഗ്രമായി അന്വേഷിച്ചു പുറത്ത് കൊണ്ടുവരുന്നതില്‍ പോലീസും, നര്‍ക്കോട്ടിക്സ് […]

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് എം എസ് ധോണി വിരമിച്ചു

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായി മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി, ഇന്ന് 07.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ധോണി ഐസിസിയുടെ ഈ മൂന്ന് കിരീടങ്ങളും നേടിയിട്ടുള്ള ഒരേയൊരു നായകനാണ്. View this post […]

National

കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിന് കുടുംബശ്രീയ്ക്കും തപാൽ വകുപ്പിനും അഭിനന്ദനം

കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിന് കുടുംബശ്രീയ്ക്കും തപാൽ വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. കുടുംബശ്രീയുടെ നേതൃത്വത്തിൽ സഹായ ഹസ്ത പദ്ധതി പ്രകാരം രണ്ടായിരം കോടി രൂപ പലിശരഹിത വായ്പ നടപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. രണ്ടരലക്ഷം അയൽക്കൂട്ടം മുഖേന 32 ലക്ഷം കുടുംബങ്ങൾക്കാണ് വായ്പ ലഭിക്കുക. കമ്മ്യൂണിറ്റി കിച്ചനുകളിൽ 75 ശതമാനവും കുടുംബശ്രീ മുഖേനയാണ് നടത്തിയത്. ഇതിനു പുറമെ 350 ജനകീയ ഹോട്ടലുകളും തുടങ്ങി. സന്നദ്ധ സേനയിൽ അര ലക്ഷം കുടുംബശ്രീ അംഗങ്ങൾ രജിസ്റ്റർ ചെയ്തു. കോട്ടൺ […]

Kerala

കെവിൻ വധക്കേസ് പോലെയാകില്ല, തെളിവ് ഇല്ലാതെ നിന്നെ തീർക്കും; പ്രണയത്തിന്റേയും മത വിമര്‍ശനത്തിന്റേയും പേരിൽ പെണ്‍കുട്ടിക്ക് പീഡനം

പ്രണയത്തിന്റേയും മത വിമര്‍ശനത്തിന്റേയും പേരിൽ കുടുംബത്തിൽ നിന്നും ഭീഷണി നേരിടുന്നുവെന്ന് മലപ്പുറം സ്വദേശിനി ഷെറീന തന്റെ ഫേസ്ബുക്കിൽ കുറിച്ചത് നവമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുയാണ്. സഹോദരന്മാർ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷെറീന വ്യക്തമാക്കി. ഞാൻ സേഫ് ആണ്. സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത്. മതവിശ്വാസവും മതവിമർശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം. എന്ന് പറഞ്ഞു കൊണ്ടാണ് ഷെറീനയുടെ […]

International National

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യത: പാക്ക് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയുമായി യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക്ക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഈ പ്രസ്താവന നടത്തിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ എടുത്തുകളഞ്ഞശേഷം പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ ഈ പ്രസ്താവന.

Kerala News

‘തൊലിക്കട്ടി അപാരം തന്നെ ‘; കെയർ ഹോം പദ്ധതി പ്രധാനമന്ത്രിയുടെ പേരിലാക്കിയ ബിജെപി നേതാവിനെതിരെ കടകംപള്ളി

കേരളത്തിൽ സഹകരണ വകുപ്പ് നിർമ്മിച്ച വീട് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ നിർമ്മിച്ചതാണെന്ന വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പാലക്കാട് ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പഴമ്പുള്ളിയില്‍ ചന്ദ്രികക്ക് സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീട്, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉണ്ടാക്കിയതാണെന്ന ബിജെപി നേതാവ് സി കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെയാണ് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. കടകം‌പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം: […]

error: Protected Content !!