Kerala

രാജ്യത്ത് 14,264 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 90 മരണം

  • 21st February 2021
  • 0 Comments

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 14,264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,667 പേർ രോഗമുക്തി നേടി. പുതിയതായി 90 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,09,91,651 ആയി. ഇതിൽ 1,06,89,715 പേർ രോഗമുക്തി നേടി. 1,56,302 പേരാണ് മരിച്ചത്. 1,45,634 പേരാണ് ചികിത്സയിൽ തുടരുന്നത്. 1,10,85,173 പേർക്ക് പ്രതിരോധ വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Kerala

ആന്റിജൻ പരിശോധനയിൽ കുന്ദമംഗലത്ത് രണ്ടു പേർക്ക് കൂടി കോവിഡ്

  • 28th July 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച കാരന്തൂർ സ്വദേശിയുടെ ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കരിക്കാംകൊളത്ത് സ്വദേശികളായ റുഖിയാബിയും മകൾ ഷാഹിദയും കോവിഡ് ബാധിച്ച് മരണപ്പെടുന്നത്. തൊട്ടടുത്ത ദിവസം തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവരുടെ ബന്ധുവായ കാരന്തൂർ പാറക്കടവ് വാടകവീട്ടിലെ താമസിക്കുന്ന മുഹമ്മദാലിയും മരണപ്പെട്ടിരുന്നു എന്നാൽ ഇദ്ദേഹത്തിന്റെ പരിശോധന ഫലം പുറത്ത് വന്നിട്ടില്ല. […]

Kerala Local News

കോഴിക്കോട് പതിമംഗലം സ്വദേശിക്ക് കോവിഡ്

  • 20th July 2020
  • 0 Comments

കോഴിക്കോട് : പതിമംഗലം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു.സുഹൃത്തിനൊപ്പം ജൂലൈ 9ന് ഇയാൾ ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് എത്തിയിരുന്നു. ശേഷം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. നേരത്തെ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേ സമയം കഴിഞ്ഞ ദിവസം നേഴ്‌സിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ കനത്ത സുരക്ഷയും നിയന്ത്രണവും ഏർപ്പെടുത്തി. ജില്ലയിൽ ജാഗ്രത തുടരുകയാണ്.

National

ഐശ്വര്യ റായിക്കും മകൾക്കും കോവിഡ്

  • 12th July 2020
  • 0 Comments

മുംബെെ: പ്രശസ്ത സിനിമ നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുപേരുടെയും ആന്റിജൻ പരിശോധന നെ​ഗറ്റീവായിരുന്നുവെങ്കിലും സ്രവ പരിശോധന ഫലത്തിൽ കോവിഡ് ബാധിതരാണെന്ന് സ്ഥീരീകരിക്കുകയായിരുന്നു

error: Protected Content !!