പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം
പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം. സുപ്രീം കോടതിയാണ് ജയചന്ദ്രന് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. 25000 രൂപയുടെ വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. നാലു വയസ്സുകാരിയെ പീഡിപ്പിച്ച പരാതിയില്‍ കോഴിക്കോട് കസബ പോലീസ് ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നേരത്തെ കേരള ഹൈക്കോടതി ഇയാളുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. വിളിച്ചാല്‍ ഹാജരാകണമെന്നും ജയചന്ദ്രന് കോടതി നിര്‍ദേശം നല്‍കി. ഉപാധികള്‍ ലംഘിച്ചാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കൂട്ടിക്കല്‍ […]