പൊറോട്ടയ്ക്ക് വില കൂടിയെന്നാരോപണം; നാലംഗ സംഘം ഹോട്ടലുടമയുടെ തല അടിച്ചു പൊട്ടിച്ചു
പൊറോട്ടയ്ക്ക് വില കൂടുതലാണെന്ന് ആരോപിച്ച് നാലംഗ സംഘം ഹോട്ടലുടയുടെ തല അടിച്ച് പൊട്ടിച്ചു. ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാന്‍ഡ് എന്ന ഹോട്ടലിന്റെ ഉടമ ആറ്റിങ്ങല്‍ മൂന്ന്മുക്ക് ബി.എല്‍.നിവാസില്‍ ഡിജോയിക്കാണ് (34) പരിക്കേറ്റത്. ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 12.45ഓടെയായിരുന്നു സംഭവം. നാലംഗസംഘം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ബില്‍ നല്‍കി പോയി. ശേഷം ഇവര്‍ വീണ്ടും ഹോട്ടലില്‍ തിരികെയെത്തി ബഹളമുണ്ടാക്കുകയായിരുന്നു. പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്ന് ആരോപിച്ചാണ് ഇവര്‍ […]