Kerala

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പേർ അറസ്റ്റിൽ

  • 8th October 2022
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. കഞ്ചിനട വാഴവിളക്കാല സ്വദേശി ബഷീർ, വട്ടക്കരിക്കകം സ്വദേശി ഹാഷിം എന്നിവരാണ് പിടിയിലായത്. പൊതുമുതൽ നശിപ്പിച്ചതിനും ദേഹോപദ്രവം ഏൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ കല്ലെറിഞ്ഞതിനും പൊലീസ് കേസെടുത്തു. കെഎസ്ആർടിസി ബസ് പാലോട് കാരേറ്റ് റോഡിൽ അടപ്പുപാറയിൽ വച്ചാണ് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞത്. ചില്ല് പൊട്ടിത്തെറിച്ച് യാത്രക്കാരിൽ ഒരാളുടെ കൈവിരലിന് മുറിവേറ്റിരുന്നു. സംഭവ ശേഷം ഒളിവിലായിരുന്നു പ്രതികൾ.

Kerala

പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം; രണ്ടാഴ്ച്ചക്കുള്ളിൽ 5.20 കോടി രൂപ കെട്ടിവെക്കണമെന്ന് ഹൈക്കോടതി

  • 29th September 2022
  • 0 Comments

കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് നേതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. പ്രതികൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ 5.20 കോടികോടി രൂപ കോടതിയിൽ കെട്ടിവെക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽയിത്. ഇക്കാര്യത്തിൽ എല്ലാ മജിസ്ട്രേറ്റ് കോടതികൾക്കും മാർഗനിർദേശം നൽകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിൽ നിക്ഷിത തുക കെട്ടിവെച്ചാൽ മാത്രം പ്രതികൾക്ക് ജാമ്യം നൽകിയാൽ മതിയെന്ന് മജിസ്‌ട്രേറ്റ് കോടതികൾക്ക് ഹൈക്കോടതി നിർദേശം നൽകി. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള […]

Kerala

ഹർത്താൽ ദിനത്തിൽ കോട്ടയത്ത് ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ച സംഭവത്തിൽ പിഎഫ്ഐ – എസ്‍ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

  • 27th September 2022
  • 0 Comments

കോട്ടയം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കോട്ടയം കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ച സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റം കവല സ്വദേശി നസാറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലീം എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ്. ബൈക്കിലെത്തിയാണ് ഇരുവരും ബേക്കറിക്ക് നേരേ ആക്രമണം നടത്തിയത്. തെള്ളകത്ത് കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്ത സംഭവത്തിലും രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമ്പായിക്കാട് സ്വദേശി ഷാഹുൽ ഹമീദ്, നൂറ്റൊന്നുകവല സ്വദേശി മുഹമ്മദ് […]

Kerala

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പൊലീസിനെ ആക്രമിച്ച പിഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ

  • 26th September 2022
  • 0 Comments

കൊല്ലം: ഹർത്താലിനിടെ പൊലീസിനെ ആക്രമിച്ച പിഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. യാത്രക്കാരെ അസഭ്യം പറയുന്നത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ഷംനാദ് പൊലീസിനെ ആക്രമിച്ചത്. ഇരവികുളം പൊലീസാണ് പ്രതിയെ പിടികൂടിയത്. ബൈക്കിൽ പട്രോളിംഗ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയാണുണ്ടായതെന്നാണ് പരുക്കേറ്റ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ആന്റണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരുക്കേറ്റിരിക്കുന്നത്. അതിനിടെ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെഎസ്ആർടിസിക്കുണ്ടായ നഷ്ടം ഇനിയും വർധിക്കും. ഹർത്താൽ അനുകൂലികൾ തകർത്ത 71 ബസുകളുടെ നഷ്ടം […]

Kerala

നെടുമ്പാശേരിയിൽ സമരക്കാർ ഹോട്ടല്‍ അടിച്ചുതകര്‍ത്തു; 16 പേർ അറസ്റ്റിൽ

  • 23rd September 2022
  • 0 Comments

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനോട് അനുബന്ധിച്ച് എറണാകുളം ജില്ലയില്‍ വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മാറമ്പിള്ളി, പകലോമറ്റം, ഗ്യാരേജ് എന്നിവിടങ്ങളിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയത്. ആലുവ, പെരുമ്പാവൂര്‍, കൊച്ചി നഗരം എന്നിവയടക്കം വിവിധ കേന്ദ്രങ്ങളില്‍ പ്രവർത്തകർ പ്രകടനം നടത്തി. നെടുമ്പാശേരി പറമ്പയത്ത് സമരക്കാർ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാനെത്തിയ അതിഥി തൊഴിലാളികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. അക്രമം നടത്തിയത് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണെന്ന് തിരിച്ചറിഞ്ഞു. ഹോട്ടലിന് മുമ്പില്‍ […]

National

ഇന്ത്യയ്‌ക്കെതിരെ അക്രമം നടത്തുമെന്ന് ആവർത്തിച്ച് തെളിയിച്ച സംഘടനയാണ് പിഎഫ്ഐ; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

  • 23rd September 2022
  • 0 Comments

ദില്ലി : പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക ആക്രമണം നടക്കുന്നതിനിടെ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയെയും ഇന്ത്യക്കാരെയും ഭയപ്പെടുത്താൻ അക്രമം ഉപയോഗിക്കാമെന്ന് കരുതുന്നവർക്ക് അത് വ്യാമോഹമാണെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. ”ഇന്ത്യയെയും ഇന്ത്യക്കാരെയും ഭയപ്പെടുത്താൻ അക്രമം ഉപയോഗിക്കാമെന്ന് കരുതുന്നവർക്ക് അത് വ്യാമോഹമാണ്. ഇന്ത്യയ്‌ക്കെതിരെ, ചില സമുദായങ്ങൾക്കെതിരെ അക്രമം നടത്തുമെന്ന് ആവർത്തിച്ച് തെളിയിച്ച സംഘടനയാണ് പിഎഫ്ഐ. അവർ വിജയിക്കില്ല. വിരാമം.” – കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു […]

Kerala

സമരക്കാർ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി; സംഭവം യാത്രക്കാരെ അസഭ്യം പറയുന്നത് തടയുന്നതിനിടെ

  • 23rd September 2022
  • 0 Comments

കൊല്ലം: കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. യാത്രക്കാരെ അസഭ്യം പറഞ്ഞ സമരക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബൈക്കിൽ പട്രോളിംഗ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയാണെന്ന് പരുക്കേറ്റ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആന്റണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരുക്കേറ്റിരിക്കുന്നത്. ‘ആക്രമണം നടത്തിയാളെ കൂടെയുണ്ടായിരുന്ന പൊലീസുകാരൻ മുഖം ഇടിച്ച് റോഡിലേക്ക് വീണു. അവരുടെ പിറകിൽ ഒരു സംഘം കൂടിയുണ്ടായിരുന്നു.’ പരുക്കേറ്റ പൊലീസുകാരൻ പറഞ്ഞു.

Kerala

ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർ

  • 23rd September 2022
  • 0 Comments

ആലുവ: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ വ്യാപക ആക്രമണമാണ് റിപ്പോർട്ട് ചെയ്ത്കൊണ്ടിരിക്കുന്നത് . വിവിധയിടങ്ങളിലായി കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതിനിടെ കെഎസ്ആർടിസി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. എറണാകുളം ആലുവയിൽ നിന്നുള്ള കെഎസ്ആർടിസി ഡ്രൈവറുടെ വീഡിയോയാണ് വൈറലാകുന്നു. ഹർത്താലുമായി ബന്ധപ്പെട്ട കല്ലേറ് അടക്കം ആക്രമണങ്ങൾ പ്രതീക്ഷിച്ചാണ് കെഎസ്ആർടിസി ബസ് ഡ്രൈവർ സുരക്ഷയുടെ ഭാഗമായി ഹെൽമറ്റ് വെച്ച് വണ്ടിയോടിക്കുന്നത്. അതേ സമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ കെഎസ്ആർടിസി ബസുകൾ ആക്രമണത്തിനിരയായി. കോഴിക്കോട്, […]

error: Protected Content !!