വിദ്വേഷ മുദ്രാവാക്യം; പിഎഫ്‌ഐ സംസ്ഥാന നേതാവ് യഹിയ തങ്ങള്‍ കസ്റ്റഡിയില്‍, കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കി
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായ യഹിയ തങ്ങളെ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ പിടിയിലാകുന്ന ആദ്യ സംസ്ഥാന നേതാവാണ് യഹിയ തങ്ങള്‍. പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം ഉയര്‍ന്നതിന്റെ പേരിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേസമയം, വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്തുവയസുകാരനെ കൗണ്‍സലിംഗിന് വിധേയനാക്കി. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. ആവശ്യമെങ്കില്‍ കൗണ്‍സിലിങ് തുടരുമെന്നും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത് […]